തിരുവോണനാളിലെ സദ്യയിൽ ഇലയിട്ടു കാന്തനിരിക്കവേ കറിയേഴു തീർത്തതു കണ്ടതും മിഴികൊണ്ടുഴിഞ്ഞതുമോർപ്പു ഞാൻ പുതുപെണ്ണുവെച്ചതൊരത്ഭുതം കനവെന്ന ശങ്കയടങ്ങവേ പുണരാതെ നിന്നു, വിടാതെയും ചിരിപൊട്ടുവോളമതങ്ങനെ ഇനിയത്തെയോണ,മിരട്ടിയാൽ മിഴിയങ്ങു തള്ളുവതോർക്കണം മൊഴിയാതെതന്നെ മനസ്സതിൽ പതിവുള്ള വാശിയിലൂന്നി ഞാൻ തിരുവോണനാളു പിറക്കവേ അകതാരിലോർമ്മ വിളമ്പവേ മിഴിനീർക്കണങ്ങളടങ്ങുമോ വിധിയെന്നു ചൊല്ലുവതെങ്കിലും. ----------ൃ---------------- താന്നിപ്പാടം ശശി ----------------------------------