നിയതം, നിരങ്കുശപുഞ്ചിരി
ചൊരിയുന്നിണച്ചൊടി ചേർത്തു നിൻ
പരിരംഭണത്തെ മറക്കിലും
മതിയായ് മറന്നതു, മായുമോ
വിളറുന്നുവോ,യിടതിങ്ങിയ
ഇതളാർന്ന പൂക്കൈത പൂവു നീ
കരിവണ്ടു മൂളിയ പാട്ടതിൽ
പുണരാൻ കൊതിച്ചു, വഴങ്ങിയോ
കരിമേഘ കശ്മലചെയ്തികൾ
അറിയാതെ,യമ്പിളി ദൂരെ യാ -
നിറശൂന്യതയ്ക്കു നിമിത്തമായ്
പരിരംഭണത്തിലമർന്നുവോ.
-----ൃ---െ-------------െ
താന്നിപ്പാടം ശശി
-ൃ---ൃ-------------------------
ചൊരിയുന്നിണച്ചൊടി ചേർത്തു നിൻ
പരിരംഭണത്തെ മറക്കിലും
മതിയായ് മറന്നതു, മായുമോ
വിളറുന്നുവോ,യിടതിങ്ങിയ
ഇതളാർന്ന പൂക്കൈത പൂവു നീ
കരിവണ്ടു മൂളിയ പാട്ടതിൽ
പുണരാൻ കൊതിച്ചു, വഴങ്ങിയോ
കരിമേഘ കശ്മലചെയ്തികൾ
അറിയാതെ,യമ്പിളി ദൂരെ യാ -
നിറശൂന്യതയ്ക്കു നിമിത്തമായ്
പരിരംഭണത്തിലമർന്നുവോ.
-----ൃ---െ-------------െ
താന്നിപ്പാടം ശശി
-ൃ---ൃ-------------------------
Comments
Post a Comment