മദനഭ്രമാർജ്ജിത ലോചനം
സജലാർദ്രകമ്പിത ചുണ്ടിണ
അരയന്നതാള നടപ്പതിൽ
ഇളകുന്നു നെഞ്ചിലെ മഞ്ജിമ
ഒരുവേള നിന്നുതിരിഞ്ഞതും
അതിവേഗമോടെ നടന്നതും
അളകത്തെ കെട്ടിലുലച്ചതും
അറിയുന്നു ഞാനതു നിത്യവും
പ്രിയമായി ചൊല്ലുവതെങ്ങനെ
പ്രണയാർദ്ര മാനസമോടെ ഞാൻ
പലവട്ടമുള്ള തപസ്സിതിൽ
തെളിയാതെ ദേവി, മറയ്ക്കയാൽ.
---ൃ------െെ-െെ---െ-------െ-ൃ-െെ
താന്നിപ്പാടം ശശി
--
സജലാർദ്രകമ്പിത ചുണ്ടിണ
അരയന്നതാള നടപ്പതിൽ
ഇളകുന്നു നെഞ്ചിലെ മഞ്ജിമ
ഒരുവേള നിന്നുതിരിഞ്ഞതും
അതിവേഗമോടെ നടന്നതും
അളകത്തെ കെട്ടിലുലച്ചതും
അറിയുന്നു ഞാനതു നിത്യവും
പ്രിയമായി ചൊല്ലുവതെങ്ങനെ
പ്രണയാർദ്ര മാനസമോടെ ഞാൻ
പലവട്ടമുള്ള തപസ്സിതിൽ
തെളിയാതെ ദേവി, മറയ്ക്കയാൽ.
---ൃ------െെ-െെ---െ-------െ-ൃ-െെ
താന്നിപ്പാടം ശശി
--
Comments
Post a Comment