പാലത്തിൽ കയറി അയാൾ പുഴ കാണുകയായിരുന്നു. അപ്പോഴാണ് വിയർപ്പിൽ കുളിച്ച്, ഓടിക്കിതച്ചൊരു യുവതി എത്തിയത്.
അവളുടെ കണ്ണിലെ മഷി ആ മുഖത്തു പടർന്നിരുന്നു. അതോ ആ കണ്ണുകൾതന്നെ കലങ്ങിയിരുന്നുവോ!
' എന്നെ ഒന്നുസഹായിക്കുമോ '
വാക്കുകൾ പുറത്തു ചാടാൻ വൈകിയെങ്കിലും അയാളുടെ അതിനെന്താ എന്ന ഭാവം പുറത്തു ചാടിയിരുന്നു.
കൈയിലെയും കഴുത്തിലെയും ആഭരണങ്ങൾ ഊരി,അതിനോടൊപ്പം ഒരു കുറിപ്പും നീട്ടിയിട്ടു പറഞ്ഞു.
' ഈ അഡ്രെസ്സിൽ ഇതൊക്കെയൊന്നു വീട്ടിലെത്തിക്കണം. വായ്പവാങ്ങിയതാണ് '
അപ്പോൾ നിങ്ങൾ എങ്ങോട്ടു പോകുന്നുവെന്നു അയാൾക്കു ചോദിക്കേണ്ടി വന്നില്ല. അവൾ ഒരു പൈശാചിക ചിരിയോടെ പറഞ്ഞു.
' ഞാനൊരു ജലകന്യകയാണ്. എനിക്ക് തിരിച്ചപോകാൻ നേരമായിരിക്കുന്നു.'
കണ്ണടച്ചു തുറക്കുമ്പോഴേക്കും അവൾ പുഴയിലേക്കു ചാടിക്കഴിഞ്ഞിരുന്നു.
------------------------
താന്നിപ്പാടം ശശി
-------------------------
എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ് തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും. ---------------------------------- താന്നിപ്പാടം ശശി -------------------------------------------
Comments
Post a Comment