വിശ്വാസത്തിനും അവിശ്വാസത്തിനുമിടയിൽ ഞെരുങ്ങിയ വരമ്പിലൂടെ നടക്കുമ്പോൾ രേണുക ഓർത്തു. സാമ്പത്തിക ഭദ്രതയോ സ്ഥാനമാനങ്ങളുള്ള ബന്ധുജനങ്ങളോ ഇതുവരെ രാധികയുടെ സംസാരത്തിൽ കടന്നു വന്നിട്ടില്ല. പിന്നെന്താ ഇന്നു ഇങ്ങനെ..ചിലപ്പോൾ പെട്ടെന്നു ഊറുന്ന പരിഭ്രാന്തി, മ്ലാനത. അല്ലാത്തപ്പോൾ അമിതമായ ആഹ്ലാദം. ഈ പെണ്ണിനെന്താ വട്ടു പിടിച്ചോ !
അവൾ കാണിക്കുന്ന ബന്ധുക്കളുടെ വീടുകൾക്കൊക്കെ എത്ര വലിപ്പമാണ്. ചിലതു കൊട്ടാരങ്ങൾ തന്നെ.
അച്ഛൻ ഡോക്റ്ററും അമ്മ പ്രൊഫസ്സറുമായതിൽ ഊറ്റം ഭാവിച്ചിരുന്ന രേണുകയ്ക്കു സങ്കോചം തോന്നി. ജീവിതത്തിൽ എളിമയാണു വേണ്ടതു. അതിനേ ആദരവു നേടാനൊക്കൂ. രേണുക ആരാധനയോടെയാണു പിന്നെ രാധികയെ കണ്ടത്.
' നീയൊരു മുന്നറിയിപ്പുമില്ലാതെ ഇങ്ങനെ വരുമെന്നു ഞാൻ കരുതിയില്ല രേണൂ.'
ബസ്സിറങ്ങുമ്പോൾ സ്റ്റോപ്പിൽ കാത്തു നിന്നിരുന്ന അവൾ പരിഭവപ്പെട്ടതുതന്നെ ആവർത്തിച്ചു.
' ഞാൻ പറഞ്ഞില്ലേ രാധികേ, കടുത്ത ഏകാന്തത തോന്നിയപ്പോൾ സഹികെട്ടു ഓടിപ്പോന്നതാണ്. കോളേജുണ്ടായിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നു. നമുക്കു വെക്കേഷനായിപ്പോയില്ലേ. നിനക്കറിയോ ഇന്നലെ രാത്രിയും അച്ഛൻ ഉണ്ടായിരുന്നില്ല; അമ്മയും വന്നില്ല. എല്ലാം ഞാൻ വിശദമായി പറയാം. '
അവർ ഒരു നടപ്പുവഴിയിലേക്കു തിരിഞ്ഞപ്പോൾ രേണുക ചോദിച്ചു.
' നമ്മളെന്താ ഇതിലേ... '
'നീ വാ '
രാധിക അല്പം മുന്നിട്ടു നടന്നു. ഒരു വീടിന്റെ പനമ്പുഭിത്തിയിലെ വാതിൽ തട്ടിത്തുറന്നു. അവിടെ ഉണ്ടായിരുന്ന ഒരു പഴയ കട്ടിൽ ചൂണ്ടി അവൾ പറഞ്ഞു.
' നീ ഇരിയ്ക്കൂ '
അന്തംവിട്ടു നില്ക്കുന്ന രേണുകയെ നോക്കി അവൾ ഒന്നു ചിരിച്ചു. അത് വലിയ ഒരു തേങ്ങലിനു നാന്ദിയാവുകയായിരുന്നു. രണ്ടുപേരും കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു.
---------------------------------------------
താന്നിപ്പാടം ശശി
-----------------------------------

Comments
Post a Comment