ഒരുനോക്കുകൊണ്ടു കൊതിച്ചതും
ഒരുവാക്കുകൊണ്ടു പകച്ചതും
ഒരുവേള നിന്നുതരിച്ചതും
അറിയാതെപോയി മനോഗതം
വരദാനമായതു ചന്തമോ
അഭികാമ്യ ഭാവമരീചിയോ
തെളിനീരു ചൂടി നിനയ്ക്കുകിൽ
കുളിരായി, ഹർഷകണങ്ങളായ്
ഇനിയിത്രയില്ലതു ചൂടുവാൻ
കൊതികൊണ്ട കാലമടുത്തുപോയ്
അടിവെച്ചു ചെല്ലണമന്നു ഞാൻ
കനവാകെ താലിയിലാക്കുവാൻ.
----------------------------
താന്നിപ്പാടം ശശി
------------------------------------
ഒരുവാക്കുകൊണ്ടു പകച്ചതും
ഒരുവേള നിന്നുതരിച്ചതും
അറിയാതെപോയി മനോഗതം
വരദാനമായതു ചന്തമോ
അഭികാമ്യ ഭാവമരീചിയോ
തെളിനീരു ചൂടി നിനയ്ക്കുകിൽ
കുളിരായി, ഹർഷകണങ്ങളായ്
ഇനിയിത്രയില്ലതു ചൂടുവാൻ
കൊതികൊണ്ട കാലമടുത്തുപോയ്
അടിവെച്ചു ചെല്ലണമന്നു ഞാൻ
കനവാകെ താലിയിലാക്കുവാൻ.
----------------------------
താന്നിപ്പാടം ശശി
------------------------------------
Comments
Post a Comment