തരിക ഹൃത്തടനീറ്റിൽ നിന്നിത്തിരി
നനവ്, ചാലിച്ചെടുക്കട്ടെ വ്യഥ ഞാൻ
ശോകഭാവം നിനക്കെത്ര ചേരുന്നു പ്രിയേ
ഞാനണിഞ്ഞെത്തട്ടെ നിനക്കൊപ്പം
വരിക നീയെൻ ചാരെ വിശുദ്ധിതൻ
അഷ്ടഗന്ധം പുകഞ്ഞെന്നിൽ നിറയട്ടെ !
വിശുദ്ധിയഖിലം നിനക്കേകും ചേർച്ചയിൽ
ഒത്തുചേരുവാൻ ഞാനും വിളങ്ങട്ടെ
പറയൂ നിന്നുടെ വശ്യമനോഹര -
ഭാവമതിൽ പിന്നെന്തു ചേരുന്നു
സമൃദ്ധിവിട്ടു ഞാൻ ദാരിദ്ര്യദുഃഖം
സ്വയംവരിച്ചാൽ തിളങ്ങുമോ ചൊല്ലുക.
-----------------------------------------
താന്നിപ്പാടം ശശി
---െ---------------------------------------------------
നനവ്, ചാലിച്ചെടുക്കട്ടെ വ്യഥ ഞാൻ
ശോകഭാവം നിനക്കെത്ര ചേരുന്നു പ്രിയേ
ഞാനണിഞ്ഞെത്തട്ടെ നിനക്കൊപ്പം
വരിക നീയെൻ ചാരെ വിശുദ്ധിതൻ
അഷ്ടഗന്ധം പുകഞ്ഞെന്നിൽ നിറയട്ടെ !
വിശുദ്ധിയഖിലം നിനക്കേകും ചേർച്ചയിൽ
ഒത്തുചേരുവാൻ ഞാനും വിളങ്ങട്ടെ
പറയൂ നിന്നുടെ വശ്യമനോഹര -
ഭാവമതിൽ പിന്നെന്തു ചേരുന്നു
സമൃദ്ധിവിട്ടു ഞാൻ ദാരിദ്ര്യദുഃഖം
സ്വയംവരിച്ചാൽ തിളങ്ങുമോ ചൊല്ലുക.
-----------------------------------------
താന്നിപ്പാടം ശശി
---െ---------------------------------------------------
Comments
Post a Comment