പതിയോടൊത്തു പിരിഞ്ഞു പോകയാൽ
പടിവാതിൽമറപറ്റി വിങ്ങിനാൻ
അരുതെന്നമ്മ വിലക്കവേ ചൊടി
അവളോടൊത്തു വിറച്ചു താളമായ്
അറിയാതമ്മ വിതുമ്പി നില്ക്കവേ
അമരുന്നാ തനു ശേഷിയറ്റപോൽ
ചെറുകുഞ്ഞായി ചുമന്നു പിന്നെയും
ചെറുതായൊന്നു തലോടിയങ്ങനെ
പരിഹാസം ചൊരിയാൻ വരൻ ചാരെ
പതിയേ മേനി വിടർത്തവേ വീണു
കരയുന്നാർത്തു വിളിച്ചവൾ വീണ്ടും
കരയാനമ്മയുമൊപ്പമപ്പോഴും
അടിവെക്കാൻ മടി കൂടുമാ പ്രായം
പടിയങ്ങിങ്ങു നിരങ്ങിയൂർന്നതും
പിടി വിട്ടങ്ങു തെറിച്ചു മണ്ണതിൻ
മടിയിൽ.. !കൈത്തലമാട്ടിമാഴ്കയായ്
കൈയയച്ചൊന്നു തലോടി വാത്സല്യം
' കരയല്ലേ സുഖമായ് കഴിഞ്ഞിടാം
തനിച്ചാണമ്മയതും മറക്കണം
തുണയെന്നും കണവൻ , മറക്കുമോ ?
ജനനത്തോടെ പിതാവുമീ ദിനം
ജനനിക്കു മേലെ, യേറുമെന്റമ്മ...
' ഇതുപോൽ ചൊല്ലിയിരുന്നു, കാലംപോയ്
അവിവേകം, മകളേ..പുലമ്പുന്നോ !'
കനവോടൊത്തകലെയെങ്കിലുമാ -
കനലുള്ളിൽ പടരാതെ നോക്കിടാം
ട്രെയിനെത്തും, സമയം കളഞ്ഞു നീ
കരയുഗ്മത്തെ വിടർത്തിനാനമ്മ
കരിമേഘം ചൊരിയാൻ തുടങ്ങിനാൻ
കൈകളിൽനിന്നു പിടിവിട്ടുയരും
കിളിയെപ്പോലവളങ്ങു നീങ്ങിനാൻ,
കരളും ചീന്തിയെടുത്തു വണ്ടിയും.
---------------------------------------
താന്നിപ്പാടം ശശി
------------------------------------------
പടിവാതിൽമറപറ്റി വിങ്ങിനാൻ
അരുതെന്നമ്മ വിലക്കവേ ചൊടി
അവളോടൊത്തു വിറച്ചു താളമായ്
അറിയാതമ്മ വിതുമ്പി നില്ക്കവേ
അമരുന്നാ തനു ശേഷിയറ്റപോൽ
ചെറുകുഞ്ഞായി ചുമന്നു പിന്നെയും
ചെറുതായൊന്നു തലോടിയങ്ങനെ
പരിഹാസം ചൊരിയാൻ വരൻ ചാരെ
പതിയേ മേനി വിടർത്തവേ വീണു
കരയുന്നാർത്തു വിളിച്ചവൾ വീണ്ടും
കരയാനമ്മയുമൊപ്പമപ്പോഴും
അടിവെക്കാൻ മടി കൂടുമാ പ്രായം
പടിയങ്ങിങ്ങു നിരങ്ങിയൂർന്നതും
പിടി വിട്ടങ്ങു തെറിച്ചു മണ്ണതിൻ
മടിയിൽ.. !കൈത്തലമാട്ടിമാഴ്കയായ്
കൈയയച്ചൊന്നു തലോടി വാത്സല്യം
' കരയല്ലേ സുഖമായ് കഴിഞ്ഞിടാം
തനിച്ചാണമ്മയതും മറക്കണം
തുണയെന്നും കണവൻ , മറക്കുമോ ?
ജനനത്തോടെ പിതാവുമീ ദിനം
ജനനിക്കു മേലെ, യേറുമെന്റമ്മ...
' ഇതുപോൽ ചൊല്ലിയിരുന്നു, കാലംപോയ്
അവിവേകം, മകളേ..പുലമ്പുന്നോ !'
കനവോടൊത്തകലെയെങ്കിലുമാ -
കനലുള്ളിൽ പടരാതെ നോക്കിടാം
ട്രെയിനെത്തും, സമയം കളഞ്ഞു നീ
കരയുഗ്മത്തെ വിടർത്തിനാനമ്മ
കരിമേഘം ചൊരിയാൻ തുടങ്ങിനാൻ
കൈകളിൽനിന്നു പിടിവിട്ടുയരും
കിളിയെപ്പോലവളങ്ങു നീങ്ങിനാൻ,
കരളും ചീന്തിയെടുത്തു വണ്ടിയും.
---------------------------------------
താന്നിപ്പാടം ശശി
------------------------------------------
Comments
Post a Comment