അല്ലലിലെന്നുടെ ഭാവി മിനുക്കിയ നല്ലൊരുവൻ
അന്ത്യമിതിങ്ങനെ തീർക്കുവതെന്തൊരു കഷ്ടമതായ്
താണതിവേദനയോടെയുയർത്തിടുമാദരവിൽ
സ്നേഹമിണക്കിയഴിച്ചിടുമേതൊരു രോധനവും
ഏതൊരുമാർഗ്ഗമതുത്തമമായതു ചെയ്തിടുവാൻ
രോഷഭയത്തെ തിരുത്തിയുണർത്തിയുയർത്തിടുവാൻ
നന്ദി മറന്നവളെന്നൊരു ദോഷമുയർത്തിടുമോ
കർമ്മഫലത്തെയറിഞ്ഞുരുകുന്നൊരു പാതകി ഞാൻ
കൂടെയിറങ്ങി തുണയ്ക്കുവതെങ്ങനെ കാമുകിയോ
കുട്ടികളുള്ളവളെങ്ങനെ കാമ്യമനോഹരിയായ്
വേലയെടുത്തു കുഴഞ്ഞുതളർന്നൊരു കാന്തനെയും
പാടെ മറന്നതിവേഗമിറങ്ങുക കല്പനയായ്.
------------------------------------------
താന്നിപ്പാടം ശശി
----------------------------------------
അന്ത്യമിതിങ്ങനെ തീർക്കുവതെന്തൊരു കഷ്ടമതായ്
താണതിവേദനയോടെയുയർത്തിടുമാദരവിൽ
സ്നേഹമിണക്കിയഴിച്ചിടുമേതൊരു രോധനവും
ഏതൊരുമാർഗ്ഗമതുത്തമമായതു ചെയ്തിടുവാൻ
രോഷഭയത്തെ തിരുത്തിയുണർത്തിയുയർത്തിടുവാൻ
നന്ദി മറന്നവളെന്നൊരു ദോഷമുയർത്തിടുമോ
കർമ്മഫലത്തെയറിഞ്ഞുരുകുന്നൊരു പാതകി ഞാൻ
കൂടെയിറങ്ങി തുണയ്ക്കുവതെങ്ങനെ കാമുകിയോ
കുട്ടികളുള്ളവളെങ്ങനെ കാമ്യമനോഹരിയായ്
വേലയെടുത്തു കുഴഞ്ഞുതളർന്നൊരു കാന്തനെയും
പാടെ മറന്നതിവേഗമിറങ്ങുക കല്പനയായ്.
------------------------------------------
താന്നിപ്പാടം ശശി
----------------------------------------
Comments
Post a Comment