സഹ്യസാനുവിൽ
ഹരിതചേലയിൽ
കൃശാംഗിയായൊരാൾ
ചിലങ്ക കെട്ടുന്നു
പക്ഷീകൂജനം
മൃഗസ്വനങ്ങളും
കളകളാരവം
പൊഴിക്കും ചോലകൾ
എന്റെ നാടിത്
കേരളനാട്
കേളികൾക്കിത്
പുകൾപെറ്റ നാടല്ലോ
കഥകളിയതും
കൂത്തുമൊക്കെയും
നിറഞ്ഞു നിന്നൊരു
പുണ്യനാടിത്
മതങ്ങളുണ്ടിതിൽ
ജാതിയുണ്ടിതിൽ
ഏകതയ്ക്കെന്നാൽ
കുറവുമില്ലിതിൽ
ഒരു ചരടിലായ്
പിരിഞ്ഞ നാരുപോൽ
തെളിഞ്ഞിടത്തതാം
വൈചിത്ര്യമൊക്കെയും.
--------------------------------------
താന്നിപ്പാടം ശശി
-------------------------------------------െ--
ഹരിതചേലയിൽ
കൃശാംഗിയായൊരാൾ
ചിലങ്ക കെട്ടുന്നു
പക്ഷീകൂജനം
മൃഗസ്വനങ്ങളും
കളകളാരവം
പൊഴിക്കും ചോലകൾ
എന്റെ നാടിത്
കേരളനാട്
കേളികൾക്കിത്
പുകൾപെറ്റ നാടല്ലോ
കഥകളിയതും
കൂത്തുമൊക്കെയും
നിറഞ്ഞു നിന്നൊരു
പുണ്യനാടിത്
മതങ്ങളുണ്ടിതിൽ
ജാതിയുണ്ടിതിൽ
ഏകതയ്ക്കെന്നാൽ
കുറവുമില്ലിതിൽ
ഒരു ചരടിലായ്
പിരിഞ്ഞ നാരുപോൽ
തെളിഞ്ഞിടത്തതാം
വൈചിത്ര്യമൊക്കെയും.
--------------------------------------
താന്നിപ്പാടം ശശി
-------------------------------------------െ--
Comments
Post a Comment