Skip to main content

Posts

ഉടമ്പടിയുള്ളവൻ

താനും തന്നിഷ്ടങ്ങളും മാത്രമായാലടച്ചു പൂട്ടി താലോലിച്ചോരോന്നും ആത്മരതിയ്ക്കുണർത്തുന്ന പ്രേമലോലുപർ തീർക്കും സങ്കല്പ ലോകത്തിൽ പ്രണയ തന്ത്രികൾ മാത്രം മീട്ടാൻ ഞാനെന്ത് ചപലനോ ആത്മനൊമ്പരങ്ങൾ ആളിപ്പിടിപ്പിച്ച് കനലായ കനലിൽ അഗ്നിയാളാൻ മാത്രം ഓരോന്ന് വാരി വിതറുന്ന ആത്മപീഢയിൽ ആനന്ദം കാണും ലോകത്തിൽ അഗ്നിയുണർത്തി രസിക്കാൻ ഞാനെന്ത് രോഗിയോ ചുറ്റുമതിലിനപ്പുറമുണ്ട് ലോകം അവിടെയെൻ കണ്ണ് തെറ്റിയാലും കണ്ടത് ഉറക്കെപ്പറയാൻ ഞാൻ ബാദ്ധ്യസ്ഥൻ സമൂഹ മനസ്സാക്ഷിയുമായ് ഉടമ്പടിയുണ്ടെന്ന് ബോദ്ധ്യമുള്ളോൻ സവിനയം തന്നെ പറച്ചിൽ ആത്മരോഷമരിച്ചു നോക്കൂ, കാണാം.                ---------------------           താന്നിപ്പാടം ശശി. ------------------------

നിറം ഏതു വേണം.

ഒരു നിറവുമില്ലാത്തൊരു കൊടിയുണ്ടെനിക്ക് ഒരാവേശവുമില്ലാത്തൊരു കൊതിയുമുണ്ടെനിക്ക് ഏതു നിറം വേണം,കൗതുകം പൂണ്ടൊരു എത്തും പിടിയുമില്ലാ,മ്മനസ്സുമുണ്ടെ നിക്ക് കത്തുവാനൊത്ത കരളുണ്ടെനിക്ക് കര കവിയും പ്രളയത്തിന് കാർമേഘവുമുണ്ട് കത്തിയാളുമ്പോൾ കിടത്തുന്നുടൻ പേമാരി കുത്തൊഴുക്കമർന്നാൽ കത്തുന്നു പിന്നെയും അച്ഛനമ്മമാരുടെ കൊടിയത് തിരയുമ്പോൾ അടുക്കള മൂലയിൽ അഴുക്കിൽ കിടക്കുന്നു എടുത്തു നോക്കുമ്പോൾ അച്ഛനു നിരാശ അടുത്തു പിടിക്കുമ്പോൾ അമ്മയ്ക്കും നിരാശ.                ------------------          താന്നിപ്പാടം ശശി. -----------------------

ജഡവുമായി നടന്ന ഒരച്ഛനും മകളും.

ഓർത്തൊന്നു നോക്കി ഞെട്ടി ഞാൻ വീണ്ടും ചേർത്ത കൈപ്പത്തി നെഞ്ചിൽ നിന്നൂർന്നു പിന്നെയും കോർത്ത വിരലുകൾ താടിയിലൂന്നിയപ്പൊഴും പാർത്താ ദൃശ്യവും ഏറെ നേരം മനസ്സിൽ പണമില്ലെങ്കിൽ പിണമെന്നതെത്ര നേര് പിണമായയൊന്നിനെ വീടെത്തിക്കാനെടുത്ത പാട് നെടിയൊരു മരത്തുണ്ടു പോൽ ജഡ സ്വപ്നത്തെ പൊതിഞ്ഞു തോളിലേറ്റി  നട കൊള്ളേണ്ടി വന്ന ആ കണവനെയുമോർത്തൊട്ടു നേരം പിന്നാലെയുണ്ട് കുഞ്ഞു മകൾ തോളു മാറുമ്പോൾ കൈത്താങ്ങായി പിന്നിയ കരൾ വിങ്ങി വീർത്ത് ഉറക്കെ കരഞ്ഞും കരയാതെയും പാത വക്കിൽ ക്ഷീണം തീർക്കാനിരുന്നും പ്രിയയെ കിടത്തിയും പാതിരാവിൽ തുടങ്ങിയതല്ലോ അവരുടെ നീണ്ട യാത്ര ഇന്ത്യ വികസിക്കുന്നുവോ ഗ്രാമങ്ങളിൽ ! ചിന്ത വിളറുന്നു, ലോകം മൂക്കത്തു വിരൽവെച്ചിരിക്കാം ബാഹ്യമോടിയിൽ ഭ്രമം കൊണ്ടു നാം തീർക്കും ബാഹുബലം ദുർബ്ബലം തന്നെയല്ലേയിന്നും.                       ------------------                താന്നിപ്പാടം ശശി. ---------------------------

അത് അങ്ങനെയാണ്.

നാണം പെണ്ണിൽ കുറയുന്തോറും നോട്ടം പുരുഷനിൽ കൂടുകയുള്ളൂ തൊലിയുടെ മീതെ അതിലും നേർത്തൊരു തൊലിയായ് വസ്ത്രം തീർന്നതു മൂലം നിറത്തിനു ചേർന്നൊരു പുടവയുടുത്തു നിരത്തിലിറങ്ങിയാൽ നഗ്നത തോന്നും. നഗ്നത ബോധത്തോടെ കാട്ടിയാൽ നാണം നോക്കാതിരിക്കുമോ പുരുഷൻ വെട്ടി വിടർത്തിയ  ടോപ്പും ഷോളും തട്ടിയകറ്റും കാറ്റിൻ വികൃതിയും വെട്ടിപ്പിടിച്ചൊരു ഫാഷൻ  ലോകം തട്ടു തകർക്കണ കാലത്തിന്ന് നാണം പെണ്ണിൽ കുറയും തോറും നോട്ടം പുരുഷനിൽ കൂടുകയുള്ളൂ                --------------------            താന്നിപ്പാടം ശശി. -------------------------

അന്വേഷണം.

ഒപ്പത്തിനൊപ്പം കൂട്ടാൻ ഞാൻ തപ്പുന്ന അച്ചൊത്ത തച്ചന്റെ കൊച്ചു മകളേ...! അടുക്കളക്കോപ്പയിൽ ചാലിച്ചെടുത്തൊരു കാന്താരി മുളകിന്റെ ചമ്മന്തി തൊട്ട് നാവിൽവെച്ചൊന്നെരിവു വാറ്റാനെത്ര നാളുണ്ട് നിന്നെ ഞാൻ തേടി നടപ്പൂ നാടായ നാടൊക്കെ തേടിയലഞ്ഞു ഞാൻ നാറ്റം പിടിച്ചൊരു നായ കണക്കെ വറപൊരിച്ചട്ടിയിൽ നെയ്മണം ചേർന്നുള്ള പലഹാരം ഊതിയൂതി കടിച്ചിട്ട് നാവിൽ രസമുകുളങ്ങളെ അടക്കുവാനായിട്ടെത്ര നാളുണ്ട് ഭ്രാന്തമായ് അലയുന്നു പിന്നെയും.                --------------------           താന്നിപ്പാടം ശശി. -----------------------

ഒരു ഡയറിക്കുറിപ്പ്.

     പിരിയാൻ നേരത്ത് നീ ചിരിച്ചപ്പോൾ നിന്റെ ചിരിയിൽ ആയിരുന്നില്ല എന്റെ ശ്രദ്ധ. നിന്റെ കണ്ണുകളിലെ തിളക്കത്തിൽ ആയിരുന്നില്ല എന്റെ കണ്ണുകൾ. നിന്റെ മനസ്സിലേക്ക് ഊളിയിട്ട് ഇറങ്ങുകയായിരുന്നു ഞാൻ.      ആ പിച്ചക്കാരനോടു നീ മുട്ടു കുത്തി നിന്നു ചോദിച്ചില്ലേ. അപ്പുപ്പന്റെ വീട് എവിടെയാണെന്ന്. അങ്ങ് ദൂരെ.. എന്ന് അയാൾ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു. അപ്പോൾ തന്നെ അടുത്ത ചോദ്യവും ഉണ്ടായല്ലോ. മക്കൾ എന്തു ചെയ്യുന്നു. അവർ നല്ല നിലയിൽ തന്നെ.... ഗദ്ഗദത്തിൽ തട്ടി  മുറിഞ്ഞു പോയ വാക്കുകളിൽ പിടിച്ച്  നീ കുറെ നേരം കൂടി അവിടെ ഇരുന്നു. നല്ല നിലയിൽ... നല്ല നിലയിൽ ... എന്ന് പിറു പിറുത്തു കൊണ്ട്.      അയാൾ പിന്നെ അവിടെ ഇരുന്നില്ലല്ലോ. നിന്നെ അനുഗ്രഹിച്ച് കടന്നു പോയി.      നടക്കുന്ന വഴിയത്രയും നിന്നെ ആയിരുന്നില്ല ഞാൻ ശ്രദ്ധിച്ചത്.നിന്റെ മനസ്സിനെ..... അതിനിടയിൽ ഞാൻ നിന്നോട് എന്തോ ചോദിക്കാൻ ശ്രമിച്ചിരുന്നു. അപ്പോഴേക്കും നമ്മൾ ബുക്ക് സ്റ്റാളിനു മുന്നിൽ എത്തിയിരുന്നു. അപ്രതീക്ഷിതമായിരുന്നല്ലോ നിന്റെ നീക്കം.      രണ്ടോ മൂന്നോ ആന...

മൂന്നു കുറിയ ചിന്തകൾ

               വിവേചനം             --------------- ഒരിടത്തുള്ളതായിട്ടും ഒന്നു പോലെയിരുന്നിട്ടും രണ്ടു പേരിലറിയുന്നല്ലോ പണ്ടേ മീശയും താടിയും                അർതഥ മാറ്റം             ---------------- ആനയെ ദ്രോഹിച്ചാൽ അത് പീഢനം പണ്ട് വന്നു വന്നതിൻ നിലയും മാറി ഇന്ന് ചൊന്നാലശ്ളീലം                വേതനം           ------------ ബലം കൊണ്ട് വീഴുന്നത് കൈക്കൂലി ഇഷ്ടം കൊണ്ട് വീഴുന്നത് കാണിക്ക രണ്ടും അനർഹ ലാഭത്തിന് സ്വാർതഥത നല്കുന്ന വേതനം                -------------------          താന്നിപ്പാടം ശശി. -------------------------