ഒപ്പത്തിനൊപ്പം കൂട്ടാൻ ഞാൻ തപ്പുന്ന
അച്ചൊത്ത തച്ചന്റെ കൊച്ചു മകളേ...!
അടുക്കളക്കോപ്പയിൽ ചാലിച്ചെടുത്തൊരു
കാന്താരി മുളകിന്റെ ചമ്മന്തി തൊട്ട്
നാവിൽവെച്ചൊന്നെരിവു വാറ്റാനെത്ര
നാളുണ്ട് നിന്നെ ഞാൻ തേടി നടപ്പൂ
നാടായ നാടൊക്കെ തേടിയലഞ്ഞു ഞാൻ
നാറ്റം പിടിച്ചൊരു നായ കണക്കെ
വറപൊരിച്ചട്ടിയിൽ നെയ്മണം ചേർന്നുള്ള
പലഹാരം ഊതിയൂതി കടിച്ചിട്ട്
നാവിൽ രസമുകുളങ്ങളെ അടക്കുവാനായിട്ടെത്ര
നാളുണ്ട് ഭ്രാന്തമായ് അലയുന്നു പിന്നെയും.
--------------------
താന്നിപ്പാടം ശശി.
-----------------------
അച്ചൊത്ത തച്ചന്റെ കൊച്ചു മകളേ...!
അടുക്കളക്കോപ്പയിൽ ചാലിച്ചെടുത്തൊരു
കാന്താരി മുളകിന്റെ ചമ്മന്തി തൊട്ട്
നാവിൽവെച്ചൊന്നെരിവു വാറ്റാനെത്ര
നാളുണ്ട് നിന്നെ ഞാൻ തേടി നടപ്പൂ
നാടായ നാടൊക്കെ തേടിയലഞ്ഞു ഞാൻ
നാറ്റം പിടിച്ചൊരു നായ കണക്കെ
വറപൊരിച്ചട്ടിയിൽ നെയ്മണം ചേർന്നുള്ള
പലഹാരം ഊതിയൂതി കടിച്ചിട്ട്
നാവിൽ രസമുകുളങ്ങളെ അടക്കുവാനായിട്ടെത്ര
നാളുണ്ട് ഭ്രാന്തമായ് അലയുന്നു പിന്നെയും.
--------------------
താന്നിപ്പാടം ശശി.
-----------------------
Comments
Post a Comment