പിരിയാൻ നേരത്ത് നീ ചിരിച്ചപ്പോൾ നിന്റെ ചിരിയിൽ ആയിരുന്നില്ല എന്റെ ശ്രദ്ധ. നിന്റെ കണ്ണുകളിലെ തിളക്കത്തിൽ ആയിരുന്നില്ല എന്റെ കണ്ണുകൾ.
നിന്റെ മനസ്സിലേക്ക് ഊളിയിട്ട് ഇറങ്ങുകയായിരുന്നു ഞാൻ.
ആ പിച്ചക്കാരനോടു നീ മുട്ടു കുത്തി നിന്നു ചോദിച്ചില്ലേ. അപ്പുപ്പന്റെ വീട് എവിടെയാണെന്ന്.
അങ്ങ് ദൂരെ.. എന്ന് അയാൾ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു. അപ്പോൾ തന്നെ അടുത്ത ചോദ്യവും ഉണ്ടായല്ലോ.
മക്കൾ എന്തു ചെയ്യുന്നു.
അവർ നല്ല നിലയിൽ തന്നെ....
ഗദ്ഗദത്തിൽ തട്ടി മുറിഞ്ഞു പോയ വാക്കുകളിൽ പിടിച്ച് നീ കുറെ നേരം കൂടി അവിടെ ഇരുന്നു. നല്ല നിലയിൽ... നല്ല നിലയിൽ ... എന്ന് പിറു പിറുത്തു കൊണ്ട്.
അയാൾ പിന്നെ അവിടെ ഇരുന്നില്ലല്ലോ. നിന്നെ അനുഗ്രഹിച്ച് കടന്നു പോയി.
നടക്കുന്ന വഴിയത്രയും നിന്നെ ആയിരുന്നില്ല ഞാൻ ശ്രദ്ധിച്ചത്.നിന്റെ മനസ്സിനെ..... അതിനിടയിൽ ഞാൻ നിന്നോട് എന്തോ ചോദിക്കാൻ ശ്രമിച്ചിരുന്നു. അപ്പോഴേക്കും നമ്മൾ ബുക്ക് സ്റ്റാളിനു മുന്നിൽ എത്തിയിരുന്നു. അപ്രതീക്ഷിതമായിരുന്നല്ലോ നിന്റെ നീക്കം.
രണ്ടോ മൂന്നോ ആനുകാലികങ്ങൾ വാങ്ങി നീ സഞ്ചിയിൽ ഇട്ടു. പിന്നെ ബസ് ബേ എത്തിയപ്പോൾ ഞാനാണ് നിന്നിലും മുമ്പ് ആ ഇടവഴിയിലേക്ക് നോക്കിയത്. നീ പെട്ടെന്ന് യാത്ര പറഞ്ഞ് അതിലെ നടന്നു തുടങ്ങുമെന്ന് എനിക്ക് അറിയാമായിരുന്നു.
ശരി.സുമേഷ് നാളെ കാണാം എന്ന് പറഞ്ഞ് നീ തിരിഞ്ഞപ്പോൾ ഞാൻ അതിശയിക്കാതിരുന്നത് അതുകൊണ്ടാണ്.
എനിക്ക് പെട്ടെന്ന് പിരിഞ്ഞു പോകാൻ ആവില്ലായിരുന്നു. കുറച്ചു നേരം കൂടി എനിക്ക് നിന്നെ കാണണമായിരുന്നു. ബസ് ബേയിൽ ഇരുന്ന് നിറഞ്ഞ മനസ്സു കൊണ്ട്.....
------------------------
താന്നിപ്പാടം ശശി.
-------------------------

Comments
Post a Comment