ഓർത്തൊന്നു നോക്കി ഞെട്ടി ഞാൻ വീണ്ടും
ചേർത്ത കൈപ്പത്തി നെഞ്ചിൽ നിന്നൂർന്നു പിന്നെയും
കോർത്ത വിരലുകൾ താടിയിലൂന്നിയപ്പൊഴും
പാർത്താ ദൃശ്യവും ഏറെ നേരം മനസ്സിൽ
പണമില്ലെങ്കിൽ പിണമെന്നതെത്ര നേര്
പിണമായയൊന്നിനെ വീടെത്തിക്കാനെടുത്ത പാട്
നെടിയൊരു മരത്തുണ്ടു പോൽ ജഡ സ്വപ്നത്തെ പൊതിഞ്ഞു തോളിലേറ്റി
നട കൊള്ളേണ്ടി വന്ന ആ കണവനെയുമോർത്തൊട്ടു നേരം
പിന്നാലെയുണ്ട് കുഞ്ഞു മകൾ തോളു മാറുമ്പോൾ കൈത്താങ്ങായി
പിന്നിയ കരൾ വിങ്ങി വീർത്ത് ഉറക്കെ കരഞ്ഞും കരയാതെയും
പാത വക്കിൽ ക്ഷീണം തീർക്കാനിരുന്നും പ്രിയയെ കിടത്തിയും
പാതിരാവിൽ തുടങ്ങിയതല്ലോ അവരുടെ നീണ്ട യാത്ര
ഇന്ത്യ വികസിക്കുന്നുവോ ഗ്രാമങ്ങളിൽ !
ചിന്ത വിളറുന്നു, ലോകം മൂക്കത്തു വിരൽവെച്ചിരിക്കാം
ബാഹ്യമോടിയിൽ ഭ്രമം കൊണ്ടു നാം തീർക്കും
ബാഹുബലം ദുർബ്ബലം തന്നെയല്ലേയിന്നും.
------------------
താന്നിപ്പാടം ശശി.
---------------------------

Comments
Post a Comment