ആകാശമിനിയും കാറണിയും മഴ പെയ്യും
മഴത്തുള്ളികൾ ഭൂമിയിൽ വീണു ചിതറും
യാത്രയുടെ തുടക്കത്തിനും ഒടുക്കത്തി നുമിടയിൽ
ക്ഷണികമാകുന്ന സ്വപ്നങ്ങളിനിയുമുണ്ടാകാം
സഫലമാകാത്ത സ്വപ്നങ്ങളെക്കുറിച്ചൊട്ടും
പുതുനാമ്പുകൾക്കറിയില്ലല്ലോ
ആവേശമാർന്നവ ഭൂമിയിലേയ്ക്കെത്തും
ചിതറും, ചിലമ്പിച്ച സ്വരത്തിലൊടുങ്ങും
കാലമുണ്ടായ കാലം മുതലിതു തുടരുന്നല്ലോ ഭൂമിയിൽ !
-------------------
താന്നിപ്പാടം ശശി.
-------------------------
മഴത്തുള്ളികൾ ഭൂമിയിൽ വീണു ചിതറും
യാത്രയുടെ തുടക്കത്തിനും ഒടുക്കത്തി നുമിടയിൽ
ക്ഷണികമാകുന്ന സ്വപ്നങ്ങളിനിയുമുണ്ടാകാം
സഫലമാകാത്ത സ്വപ്നങ്ങളെക്കുറിച്ചൊട്ടും
പുതുനാമ്പുകൾക്കറിയില്ലല്ലോ
ആവേശമാർന്നവ ഭൂമിയിലേയ്ക്കെത്തും
ചിതറും, ചിലമ്പിച്ച സ്വരത്തിലൊടുങ്ങും
കാലമുണ്ടായ കാലം മുതലിതു തുടരുന്നല്ലോ ഭൂമിയിൽ !
-------------------
താന്നിപ്പാടം ശശി.
-------------------------
Comments
Post a Comment