തോരാമഴയത്ത് തെളിഞ്ഞ നിലാവുപോൽ
ചേരാച്ചിരിയുമായ് നിന്നവളേ
ത്രേതായുഗത്തിലെ സീത നീ എനിക്കെന്നും
കാതരഭാവം നീ കൈവിടില്ലേ
( തോരാമഴയത്ത്..
കർണ്ണപുടങ്ങളിൽ നിൻ കഥ വീഴുമ്പോൾ
കണ്ണിമ പൂട്ടാതെ കേട്ടിരിക്കാൻ
മോഹത്തിൻ ജീർണ്ണിച്ച മേലങ്കി മാറ്റിയെൻ
സ്നേഹാർദ്ര മാനസം കാത്തിരിപ്പൂ
(തോരാമഴയത്ത്...
ചൊരിമണൽ മുറ്റത്തെ തളിർമാവിൻ നിഴലത്ത്
തരളിതഗാത്രരായ് ചേർന്നിരിക്കാൻ
ഇനിയെത്ര പൗർണ്ണമി തിങ്കളുദിക്കണം
ഇനിയുമാ മൗനം നീ ഉടയ്ക്കുകില്ലേ.
( തോരാമഴയത്ത്...
--------------------------------------
താന്നിപ്പാടം ശശി
----------------------------------------------
ചേരാച്ചിരിയുമായ് നിന്നവളേ
ത്രേതായുഗത്തിലെ സീത നീ എനിക്കെന്നും
കാതരഭാവം നീ കൈവിടില്ലേ
( തോരാമഴയത്ത്..
കർണ്ണപുടങ്ങളിൽ നിൻ കഥ വീഴുമ്പോൾ
കണ്ണിമ പൂട്ടാതെ കേട്ടിരിക്കാൻ
മോഹത്തിൻ ജീർണ്ണിച്ച മേലങ്കി മാറ്റിയെൻ
സ്നേഹാർദ്ര മാനസം കാത്തിരിപ്പൂ
(തോരാമഴയത്ത്...
ചൊരിമണൽ മുറ്റത്തെ തളിർമാവിൻ നിഴലത്ത്
തരളിതഗാത്രരായ് ചേർന്നിരിക്കാൻ
ഇനിയെത്ര പൗർണ്ണമി തിങ്കളുദിക്കണം
ഇനിയുമാ മൗനം നീ ഉടയ്ക്കുകില്ലേ.
( തോരാമഴയത്ത്...
--------------------------------------
താന്നിപ്പാടം ശശി
----------------------------------------------
Comments
Post a Comment