നളിനമുഖം നോക്കി വണ്ടുകൾ മൂളും
മന്ത്രദ്ധ്വനികളറിഞ്ഞെങ്കിൽ
പ്രിയസഖി നിന്റെ കാതിൽ വീഴ്ത്തി ഞാൻ
പ്രണയസാഗരമുണർത്തിയേനേ
( നളിനമുഖം...
കിന്നാരമറിഞ്ഞെങ്കിൽ പൂങ്കാറ്റിനെപ്പോലെ
കിന്നരിച്ചുകൊണ്ടടുത്തേനേ
സപ്തവർണ്ണങ്ങളും സംഗീതവുമെന്നിൽ
സ്വപ്നലോകങ്ങളൊരുക്കിയേനേ
(നളിനമുഖം...
സങ്കോചമില്ലെങ്കിൽ നിൻ മലർച്ചൊടികളാൽ
സാന്ത്വനം നേടുവാൻ കഴിഞ്ഞേനേ
നൊമ്പരപ്പുകയേല്ക്കും മനസ്സിലെ ചിത്രങ്ങൾ
നിറമാർന്നു വീണ്ടും തെളിഞ്ഞേനേ.
(നളിനമുഖം...
--------------------------------
താന്നിപ്പാടം ശശി
-------------------------------------------
മന്ത്രദ്ധ്വനികളറിഞ്ഞെങ്കിൽ
പ്രിയസഖി നിന്റെ കാതിൽ വീഴ്ത്തി ഞാൻ
പ്രണയസാഗരമുണർത്തിയേനേ
( നളിനമുഖം...
കിന്നാരമറിഞ്ഞെങ്കിൽ പൂങ്കാറ്റിനെപ്പോലെ
കിന്നരിച്ചുകൊണ്ടടുത്തേനേ
സപ്തവർണ്ണങ്ങളും സംഗീതവുമെന്നിൽ
സ്വപ്നലോകങ്ങളൊരുക്കിയേനേ
(നളിനമുഖം...
സങ്കോചമില്ലെങ്കിൽ നിൻ മലർച്ചൊടികളാൽ
സാന്ത്വനം നേടുവാൻ കഴിഞ്ഞേനേ
നൊമ്പരപ്പുകയേല്ക്കും മനസ്സിലെ ചിത്രങ്ങൾ
നിറമാർന്നു വീണ്ടും തെളിഞ്ഞേനേ.
(നളിനമുഖം...
--------------------------------
താന്നിപ്പാടം ശശി
-------------------------------------------
Comments
Post a Comment