കടുംവർണ്ണങ്ങളിൽ കനവുകളെഴുതും കൗമാരം
കൗതുകം തളരാത്ത കാലം
പുന്നാരം തീരാത്ത പ്രായം
( കടുംവർണ്ണങ്ങളിൽ...
അറിയാതെ വന്നു പറയാതെ പോകും
ആരെയും മയക്കുന്ന അതിഥി
ഗതകാലസ്മരണയിൽ ശതകമൊന്നായാലും
മികവോടെ തെളിയുന്ന കുസ്യതി
( കടുംവർണ്ണങ്ങളിൽ...
പുൽക്കൊടിത്തുമ്പിലെ ഹിമകണംപോലെ
പുലർവെട്ടത്തിലെ അരുണിമപോലെ
മറയുന്നതേതൊരു വനികയിൽ
മടങ്ങിടാത്ത നിൻ യാത്ര.
(കടുംവർണ്ണങ്ങളിൽ.....
-------------------------------------
താന്നിപ്പാടം ശശി
--------------------------------------------
കൗതുകം തളരാത്ത കാലം
പുന്നാരം തീരാത്ത പ്രായം
( കടുംവർണ്ണങ്ങളിൽ...
അറിയാതെ വന്നു പറയാതെ പോകും
ആരെയും മയക്കുന്ന അതിഥി
ഗതകാലസ്മരണയിൽ ശതകമൊന്നായാലും
മികവോടെ തെളിയുന്ന കുസ്യതി
( കടുംവർണ്ണങ്ങളിൽ...
പുൽക്കൊടിത്തുമ്പിലെ ഹിമകണംപോലെ
പുലർവെട്ടത്തിലെ അരുണിമപോലെ
മറയുന്നതേതൊരു വനികയിൽ
മടങ്ങിടാത്ത നിൻ യാത്ര.
(കടുംവർണ്ണങ്ങളിൽ.....
-------------------------------------
താന്നിപ്പാടം ശശി
--------------------------------------------
Comments
Post a Comment