മാഞ്ഞാലിപ്പുഴയിൽക്കൂടി മാളവനയ്ക്കൊരു തോണി
മടിക്കേണ്ട കേറിക്കോളൂ യാത്രപോകാം
ഇളവെയിൽ കാഞ്ഞിരിക്കാം പുഴയോരക്കാഴ്ചകൾ കാണാം
ഇടവിടാതുയരും പുഴയിലെ ഓളത്തിൽ ചാഞ്ചാടാം
(മാഞ്ഞാലിപ്പുഴയിൽ...
പാടത്ത് പാടിപ്പാടി തൊണ്ട തെളിഞ്ഞൊരു നാണീ
പാടാമോ തുഴതാളത്തിൽ നാടൻപാട്ട്
നർമ്മക്കുരുക്കിലുടക്കി മനസ്സുകൾ നേടും മാണീ
കയറില്ലേ ഉല്ലാസത്തിന് മികവേകില്ലേ
(മാഞ്ഞാലിപ്പുഴയിൽ...
അന്തിപ്പുക തിങ്ങുമ്പോൾ പണികേറുന്നൊരു കൂട്ടരേ
അറയില്ലേ മനസ്സിനു വേണം ഉല്ലാസപ്പൂന്തേൻകണം
കനവൊക്കെ വാരിവിതച്ച് പതിരെന്നും കൊയ്യുന്നോരേ
കനവിന്റെ നനവൊപ്പുമീ ഉല്ലാസയാത്ര.
(മാഞ്ഞാലിപ്പുഴ...
---------------------------------------
താന്നിപ്പാടം ശശി
-------------------------------------------

Comments
Post a Comment