Skip to main content

Posts

എന്റെ മുഖപുസ്തക കഥകള്‍....4

          കാത്തിരിപ്പ്.     .............................      ഒന്നോര്‍ത്താല്‍ രേവമ്മയുടെ കാര്യം കഷ്ടമാണ്.ആരാ അവരെ ഈ വയസ്സു കാലത്ത് നോക്കി അന്വേഷിക്കാന്‍ ! മുത്തശ്ശി ചുമരും ചാരി ഇരുന്ന് ഇങ്ങനെ ഒാരോന്നും പറഞ്ഞു വ്യസനിച്ചു.       രേവമ്മയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നു അങ്ങനെ ഒരു  തോന്നല്‍.മൂന്ന് ആണ്‍മക്കളെയും പഠിപ്പിച്ച് ഒാരോ രാജ്യങ്ങളിലേക്ക് പറഞ്ഞയച്ചെന്ന് ആളുകള്‍ തമാശയായി പറയും എല്ലാവര്‍ക്കും വിദേശത്ത് ആണല്ലോ ജോലി.      രേവമ്മയില്‍ അമ്മ ഉള്ളതു കൊണ്ട് എല്ലാവരും പേരാണ് വിളിക്കാറുള്ളത്.പാടശേഖരത്തിന് അപ്പുറത്താണ് വീട് എങ്കിലും ഒരു കുടുംബാംഗത്തെപ്പോലെ ആയിരുന്നു അവര്‍      എത്ര കാലമായി തനിച്ച്  ആകുലതകളൊക്കെ ഉള്ളില്‍ ഒതുക്കി കഴിയുന്നു.ഒരു നിഴല്‍ പോലെ സഹായി ജാനകിയുണ്ട്.മറ്റു കാര്യങ്ങള്‍ നോക്കാന്‍ ഒൗസേപ്പച്ചനും മക്കളുമുണ്ട്.എന്നാലും ഒരു ശൂന്യത.അതാണ് അവരുടെ ശാപവും. 'ഇത്തവണ ഐസിയുവില്‍ നിന്ന് ജീവനോടുള്ള പുറത്തു വരവുണ്ടാവില്ല.'    ഇട റോഡില്‍ രണ്ടു പേര്‍ ചര...

എന്റെ മുഖപുസ്തക കഥകള്‍....3

                         സായാഹ്നം.                ...................................      ആറര മണിയോടെ ആദ്യം എത്തുക മരുമകളുടെ സ്കൂട്ടറാണ്.അത് കഴിഞ്ഞാണ് മകന്റെ ബൈക്ക് എത്തുക.പേരമകന്റെ കാര്‍ എത്താന്‍ രാത്രി പിന്നെയും വൈകും.      എപ്പോഴും എല്ലാവരും എന്തെങ്കിലും കാരണം പറഞ്ഞ് പതിവു തെറ്റിച്ചാണ് എത്തുക.ഇന്നും വൈകുമെന്ന് തന്നെ വൃദ്ധ കണക്കു കൂട്ടി.കല്യാണ വിരുന്ന് കഴിഞ്ഞു വേണമല്ലോ എത്താന്‍.      ഒരു സ്വിച്ചിട്ടാല്‍ ടിവി പ്രവര്‍ത്തിക്കും.മറ്റൊരു സ്വിച്ച് ഇട്ടാല്‍ അത്യവശ്യം വെളിച്ചം ചുറ്റുപാടും കിട്ടും.അതിലപ്പുറം ഒന്നും വേണ്ടെന്ന് അവര്‍ തീരുമാനിച്ചിട്ട് വര്‍ഷങ്ങള്‍ പലതായി.      മുന്‍ വശത്തെ വാതില്‍ അടച്ചു കഴിഞ്ഞാല്‍ കിടപ്പുമുറിയിലും സ്വീകരണമുറിയിലുമായി കഴിയാം.പിന്നെയുള്ള മുറികള്‍ പൂട്ടി തന്നെ കിടക്കും.കിടന്നും ഇരുന്നും അപ്പപ്പോള്‍ തുറക്കുന്ന  മനസ്സിന്റെ ഉള്ളറകളില്‍ ആകുലതകളും ഉല്‍ക്കണ്ഠകളും നിറയ്ക്കാം.     ...

എന്റെ മുഖപുസ്തക കഥകള്‍.....2

             വേര്‍പാട്        ........................      പാതി  വഴി കഴിഞ്ഞപ്പോള്‍ അയാള്‍ തിരിഞ്ഞു നിന്ന് ആകാംഷയോടെ വീണ്ടും തിരക്കി. 'രേവതി സമ്മതിച്ചിട്ടു തന്നെയാണല്ലേ' അയാള്‍ക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്നു.നനഞ്ഞു നിന്ന കുറെ പരിഭവങ്ങളും..      കൂടെ ഉണ്ടായിരുന്ന ആള്‍ അപ്പോഴും അത് സംബന്ധിച്ച് ഒന്നും പറഞ്ഞില്ല.കൈതയുടെ ഒാല ദേഹത്തു തട്ടാതെ പാട വരമ്പിലെ ചെളി ചാടി കടക്കാന്‍ തിരക്കു നടിച്ചു.      പിന്നെയും ആരും ഒന്നും പറയാതെ അവര്‍ കുറെ ദൂരം കൂടി നടന്നു.പക്ഷേ,ചിറ കടക്കുമ്പോള്‍ അയാള്‍ക്ക് കാര്യം മനസ്സിലായി.അവിടെ വീട്ടില്‍ ഒരാള്‍ക്കൂട്ടമുണ്ട്.      കൂടെയുള്ള ആള്‍ പറഞ്ഞതൊന്നും അയാള്‍ പിന്നെ കേട്ടില്ല.പന്ത്രണ്ടു വര്‍ഷത്തെ വേര്‍പാടിനു ശേഷം കാണുന്ന ഭാര്യയുടെ രൂപം അയാളുടെ മനസ്സില്‍ അപ്പോഴേക്കും തെളിഞ്ഞു കഴിഞ്ഞിരുന്നു.                    -----------------       താന്നിപ്പാടം ശശി. ---------------------

എന്റെ മുഖപുസ്തക കഥകള്‍...1

പഴയ മോഡല്‍ ---------------      പരസ്യം കണ്ട് കാര്‍ വാങ്ങാന്‍ വന്ന പയ്യന്‍ വിലപേശി പോയതിന്റെ മൂന്നാം നാള്‍ പത്മിനി അപ്രത്യക്ഷയായി. പോലീസില്‍ പരാതി കൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ ഫോണ്‍ വന്നു. ' സോറി അങ്കിള്‍ എനിയ്ക്കിത് ചെയ്യേണ്ടി വന്നു.അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയി ' ' സാരമില്ല മോനെ.'  അയാള്‍ ആശ്വസിപ്പിച്ചു.ചെറുക്കന്റെ നെടുവീര്‍പ്പ് അയാള്‍ അപ്പോള്‍ വ്യക്തമായി കേട്ടു. ' വില്‍പ്പനയ്ക്ക് പറ്റാത്തതല്ലേ മോനെ ' അയാള്‍ ആശ്വാസ വാക്കുകള്‍ പിന്നെയും ചൊരിഞ്ഞു. ' ഇനി ഏതായാലും ഉള്ളതു പറയാം.എഞ്ചിന്‍ കണ്ടീഷന്‍ വളരെ മോശമാണ്.മൈലേജും തീരെ കുറവ്.ബോഡിയിലെ സ്ക്രാച്ചസ് കണ്ടിരിക്കുമല്ലോ.സ്റ്റിയറിംഗ് വീലിന്റെ തകരാറു കൊണ്ടാണ് അത്.പിന്നെ  ഇറക്കുമതി ചെയ്ത പോളീഷ് ഉപയോഗിക്കുന്നതു കൊണ്ട് ആരും കുറ്റം പറയില്ലെന്നേയുള്ളൂ '      ഒാരോന്നു കേള്‍ക്കുമ്പോഴുമുള്ള ചെറുക്കന്റെ പിരിമുറുക്കം അയാളുടെ കാതുകള്‍ ഒപ്പി എടുക്കുന്നുണ്ടായിരുന്നു.  ' ഒരു ഫോര്‍ത്ത് ഒാണര്‍ ഉപദേശിക്കുകയാണെന്ന് കരുതരുത്.മോന് എന്തിനാ ഈ സെവന്റി മോഡല്‍.അച്ഛന് കൊടുക്ക്.'      അതിലെ...

ബന്ധങ്ങള്‍ അറ്റു പോവില്ല........നാലാം ഭാഗം..

     ലെസ്ലി ജോലി സംബന്ധമായി സംസഥാനം വിടുകയും അയാള്‍ മറ്റൊരിടത്തേക്ക് മാറ്റപ്പെടുകയും ചെയ്തതോടെ ബന്ധം പിന്നെയും മുറിഞ്ഞു പോയി.     പിന്നെ പുതിയ ഒാഫീസ്സില്‍ വന്നതോടെ ആ ബന്ധം വീണ്ടും തുടങ്ങിയിരിക്കുന്നു. 'ഞാന്‍ ഫാനി.ഫാനി ഡിക്രൂസ്.ഇപ്പോള്‍ സ്ക്രല്ലില്‍ ടീച്ചറാണ്.ഒാര്‍മ്മയുണ്ടോ ' ഒാഫീസ്സില്‍ കയറിച്ചെന്ന് ഫാനി അങ്ങനെ ചോദിക്കുമ്പോള്‍ അയാള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ ആയില്ല.തടിച്ചു കൊഴുത്ത് ഫാനി വല്ലാതെ മാറിപ്പോയിരിക്കുന്നു.അല്പം കൂടി ശ്രമിച്ചിരുന്നെങ്കില്‍ അയാള്‍ക്ക് മനസ്സിലായില്ലെന്ന് പറയേണ്ടി വരുമായിരുന്നില്ലെന്നും തോന്നി. 'കഴിഞ്ഞ രണ്ടു ദിവസമായി ചേട്ടനെ ഞാന്‍ ഒാഫീസ്സില്‍ കാണുന്നുണ്ട് ' ഫാനി ഐസ്ക്രീം നുണയുന്നതിനിടയില്‍ പറഞ്ഞു. പക്ഷേ സംശയമായിരുന്നു.കഷണ്ടി കയറിയതും വല്ലാതെ തടിച്ചതുമാകാം കാരണം ' അയാള്‍ ചിരിച്ചു. 'അയ്യോ !ബസ് വരുന്നുണ്ട്. ഞാന്‍ പൊയ്ക്കോട്ടെ ' ഫാനി ബാഗ് എടുത്തു തൂക്കി. 'അപ്പോ ഞാന്‍ പറഞ്ഞ പോലെ.വരണം ' ബസ്സില്‍  ഇരുന്ന് ഫാനി കൈ വീശി അകലുമ്പോള്‍ അവള്‍ പറഞ്ഞ വാക്കുകള്‍ അയാള്‍ ഒാര്‍ക്കുകയായിരുന്നു. നാളെ ഡാഡിയുടെ ആണ്...

ബന്ധങ്ങള്‍ അറ്റു പോവില്ല......മൂന്നാം ഭാഗം.

     ഉറക്കത്തില്‍ കണ്ട ഷിപ്പിന്റെ ആകൃതിയിലുള്ള വീട് യാഥാര്‍തഥ്യമാക്കി അതില്‍ താമസം തുടങ്ങിയതിന്റെ അഭിമാനം സായ്ബിന്റെ വാക്കുകളില്‍ കടന്നു കൂടാറുള്ളത് അയാള്‍ ഒാര്‍ത്തു.      നോക്കുമ്പോള്‍ അരമതിലില്‍ ചുമരും ചാരി ഏതോ ചിന്തയില്‍ ഇരിക്കുകയാണ് സായ്ബ്.കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം പക്ഷേ പെട്ടെന്നു മങ്ങി.എത്തി നോക്കി വന്ന മിസ്സിയുടെ മുഖത്തും അപ്രതീക്ഷിതമായ ഒരു മങ്ങല്‍ പെട്ടെന്നു ഉണ്ടായോ.!      സംശയം നീളും മുമ്പു തന്നെ അവര്‍ സമനില വീണ്ടെടുത്തു കഴിഞ്ഞിരുന്നു.ക്ഷേമാന്വേഷണങ്ങളില്‍ മുന്നിട്ടു നില്‍ക്കാന്‍ അവര്‍ മത്സരിക്കുന്ന പോലെയും അയാള്‍ക്കു തോന്നി.      സല്‍ക്കാരങ്ങളൊക്കെ കഴിഞ്ഞു പോരുമ്പോള്‍ സായ്ബും കൂടെ കൂടി.എന്തോ പറയാന്‍ ധൃതി കൂട്ടുന്ന പോലെ ആ മുഖഭാവം കാണമ്പോഴൊക്കെ അയാള്‍ക്കു  തോന്നാന്‍ തുടങ്ങി.മിസ്സിയുടെ പേരു പറഞ്ഞ് ഒരു ഫുള്‍ ബോട്ടില്‍ ആവശ്യപ്പെടുമെന്ന് അയാള്‍ക്കു തോന്നി.      പക്ഷേ അതായിരുന്നില്ല കാര്യം.ലെസ്ലി സുഹൃത്തിനെ കണ്ടു നിന്നപ്പോഴുണ്ടായ അകലം പ്രയോജനപ്പെടുത്തി സായ്ബ് സ്വരം താഴ്ത്തി പറഞ്ഞു. 'ഞങ്ങളെക്കുറി...

ബന്ധങ്ങള്‍ അറ്റു പോവില്ല. -രണ്ടാം ഭാഗം.

     നോവിയേക്കാള്‍ നോവിയുടെ മമ്മിയ്ക്കായിരുന്നു ചെടികളുടെ കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യം.മിസ്സി ഒഴിവു സമയങ്ങളില്‍ അവയെ പരിപാലിക്കും.സമയം കണ്ടെത്താന്‍ വല്ലാതെ വിഷമിക്കുമായിരുന്നു.      മൂന്ന് അദ്ധ്യാപകര്‍ പേയിംഗ് ഗസ്റ്റായി വീട്ടിലുണ്ട്.അതിനു പുറമെ ബേക്കറി ജീവനക്കാരും.എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കാന്‍ തന്നെ വേണം മുഴുവന്‍ സമയവും.ചെറിയൊരു പാര്‍ട്ട്ണര്‍ഷപ്പില്‍ നിന്നും പരിഹരിക്കാനാവുന്നത് ആയിരുന്നില്ല അവരുടെ കടങ്ങളും ചെലവുകളും.      എല്ലാ കാര്യത്തിലും നോവി മാത്രം മിസ്സിയെ സഹായിക്കും.കൂട്ടത്തില്‍ കൗമാരം കഴിഞ്ഞവള്‍ നോവി ആയിരുന്നല്ലോ.ഏതെങ്കിലും സമ്പന്ന കുടുംബത്തില്‍ ജനിക്കേണ്ടവരായിരുന്നു കുട്ടികളെന്ന് മാഷുമാര്‍ ചിലപ്പോള്‍ പറയാറുണ്ട്.അവരില്‍ ഒരാള്‍ക്ക് എല്ലാ വിവരങ്ങളും അറിയാമായിരുന്നെങ്കിലും ഒന്നും പുറത്തു വിടില്ലായിരുന്നു.      മിസ്സിയെ അടിച്ചെടുത്തതാണെന്ന് പുറത്തുള്ളവരും പറഞ്ഞു കേട്ടിട്ടുണ്ട്.അബ്കാരികളാണത്രേ മിസ്സിയുടെ കുടുംബക്കാര്‍.ഒരു കാര്യം ഉറപ്പായിരുന്നു.അവരുടെ വീട്ടില്‍ നിന്നും ആരും അവരെ കാണാന്‍ എത്തിയിരുന്നില്ല.അവര...