ഉറക്കത്തില്‍ കണ്ട ഷിപ്പിന്റെ ആകൃതിയിലുള്ള വീട് യാഥാര്‍തഥ്യമാക്കി അതില്‍ താമസം തുടങ്ങിയതിന്റെ അഭിമാനം സായ്ബിന്റെ വാക്കുകളില്‍ കടന്നു കൂടാറുള്ളത് അയാള്‍ ഒാര്‍ത്തു.
നോക്കുമ്പോള്‍ അരമതിലില്‍ ചുമരും ചാരി ഏതോ ചിന്തയില്‍ ഇരിക്കുകയാണ് സായ്ബ്.കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം പക്ഷേ പെട്ടെന്നു മങ്ങി.എത്തി നോക്കി വന്ന മിസ്സിയുടെ മുഖത്തും അപ്രതീക്ഷിതമായ ഒരു മങ്ങല്‍ പെട്ടെന്നു ഉണ്ടായോ.!
സംശയം നീളും മുമ്പു തന്നെ അവര്‍ സമനില വീണ്ടെടുത്തു കഴിഞ്ഞിരുന്നു.ക്ഷേമാന്വേഷണങ്ങളില്‍ മുന്നിട്ടു നില്‍ക്കാന്‍ അവര്‍ മത്സരിക്കുന്ന പോലെയും അയാള്‍ക്കു തോന്നി.
സല്‍ക്കാരങ്ങളൊക്കെ കഴിഞ്ഞു പോരുമ്പോള്‍ സായ്ബും കൂടെ കൂടി.എന്തോ പറയാന്‍ ധൃതി കൂട്ടുന്ന പോലെ ആ മുഖഭാവം കാണമ്പോഴൊക്കെ അയാള്‍ക്കു തോന്നാന്‍ തുടങ്ങി.മിസ്സിയുടെ പേരു പറഞ്ഞ് ഒരു ഫുള്‍ ബോട്ടില്‍ ആവശ്യപ്പെടുമെന്ന് അയാള്‍ക്കു തോന്നി.
പക്ഷേ അതായിരുന്നില്ല കാര്യം.ലെസ്ലി സുഹൃത്തിനെ കണ്ടു നിന്നപ്പോഴുണ്ടായ അകലം പ്രയോജനപ്പെടുത്തി സായ്ബ് സ്വരം താഴ്ത്തി പറഞ്ഞു.
'ഞങ്ങളെക്കുറിച്ചൊന്നും ഹൗസ് ഒാണറോട് പറയരുത്.പ്ളീസ് '
അപ്രതീക്ഷിതമായ ആ അപേക്ഷയില്‍ അയാള്‍ തളര്‍ന്നു പോയി.പൊങ്ങച്ചം ഇവിടെയും ഏറെ എഴുന്നെള്ളിച്ചു കാണും സായ്ബ് എന്ന് അയാള്‍ക്ക് ഉറപ്പായി.പോരുന്ന വഴി ലെ സ്ലിയോട് എല്ലാം പറഞ്ഞു പോയെന്ന് അയാള്‍ പറഞ്ഞില്ല.
സായ്ബിനെ കുറിച്ച് ഒാരോ കാര്യങ്ങള്‍ പറയുമ്പോഴും ആള് മാറിയോ ആള് മാറിയോയെന്ന് ലെസ്ലി സംശയിച്ചത് വെറുതെയല്ലെന്ന് അയാള്‍ക്കു മനസ്സിലായി.
മടക്കയാത്രയില്‍ അവര്‍ തനിച്ച് ആയപ്പോള്‍ അയാള്‍ പറഞ്ഞു.
'ലെസ്ലി ഞാന്‍ പറഞ്ഞ കാര്യങ്ങളൊന്നും മറ്റാരോടും പറയരുത്.വീട്ടുകാരോടു പോലും.'
ലെസ്ലി അത് സമ്മതിച്ചു.എന്നാലും ലെസ്ലിക്ക് അതു വരെ അവരെക്കുറിച്ചുണ്ടായിരുന്ന മതിപ്പില്‍ കുറവു വരുമല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് വ്യസനം തോന്നി.
-----നാലാം ഭാഗത്തില്‍ തുടരും ---
----------------
താന്നിപ്പാടം ശശി.
---------------------
Comments
Post a Comment