ലെസ്ലി ജോലി സംബന്ധമായി സംസഥാനം വിടുകയും അയാള്‍ മറ്റൊരിടത്തേക്ക് മാറ്റപ്പെടുകയും ചെയ്തതോടെ ബന്ധം പിന്നെയും മുറിഞ്ഞു പോയി.
പിന്നെ പുതിയ ഒാഫീസ്സില്‍ വന്നതോടെ ആ ബന്ധം വീണ്ടും തുടങ്ങിയിരിക്കുന്നു.
'ഞാന്‍ ഫാനി.ഫാനി ഡിക്രൂസ്.ഇപ്പോള്‍ സ്ക്രല്ലില്‍ ടീച്ചറാണ്.ഒാര്‍മ്മയുണ്ടോ '
ഒാഫീസ്സില്‍ കയറിച്ചെന്ന് ഫാനി അങ്ങനെ ചോദിക്കുമ്പോള്‍ അയാള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ ആയില്ല.തടിച്ചു കൊഴുത്ത് ഫാനി വല്ലാതെ മാറിപ്പോയിരിക്കുന്നു.അല്പം കൂടി ശ്രമിച്ചിരുന്നെങ്കില്‍ അയാള്‍ക്ക് മനസ്സിലായില്ലെന്ന് പറയേണ്ടി വരുമായിരുന്നില്ലെന്നും തോന്നി.
'കഴിഞ്ഞ രണ്ടു ദിവസമായി ചേട്ടനെ ഞാന്‍ ഒാഫീസ്സില്‍ കാണുന്നുണ്ട് '
ഫാനി ഐസ്ക്രീം നുണയുന്നതിനിടയില്‍ പറഞ്ഞു.
പക്ഷേ സംശയമായിരുന്നു.കഷണ്ടി കയറിയതും വല്ലാതെ തടിച്ചതുമാകാം കാരണം '
അയാള്‍ ചിരിച്ചു.
'അയ്യോ !ബസ് വരുന്നുണ്ട്. ഞാന്‍ പൊയ്ക്കോട്ടെ '
ഫാനി ബാഗ് എടുത്തു തൂക്കി.
'അപ്പോ ഞാന്‍ പറഞ്ഞ പോലെ.വരണം '
ബസ്സില്‍ ഇരുന്ന് ഫാനി കൈ വീശി അകലുമ്പോള്‍ അവള്‍ പറഞ്ഞ വാക്കുകള്‍ അയാള്‍ ഒാര്‍ക്കുകയായിരുന്നു.
നാളെ ഡാഡിയുടെ ആണ്ടാണ്.വരണമെന്ന് പ്രത്യേകം പറഞ്ഞതായി മമ്മി പറയാന്‍ പറഞ്ഞു.ഒപ്പം ഞാനും ക്ഷണിക്കുന്നു.
പോകണം. പോകാതിരിക്കാന്‍ ആവില്ല.മിസ്സി തന്റെ പോറ്റമ്മയാണെന്ന് കരുതിയിട്ടുണ്ട് പലപ്പോഴും.പക്ഷേ അവഗണിച്ചു.ആ നോവ് അയാളെ അലട്ടാന്‍ തുടങ്ങി.ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് വാത്സല്യം നുകര്‍ന്നിട്ടുണ്ടല്ലോ യെന്ന് അയാള്‍ അപ്പോള്‍ ഒരു കുറ്റബോധത്തോടെ ഒാര്‍ത്തു.
അവസാനിച്ചു.
------------------
താന്നിപ്പാടം ശശി.
-----------------
Comments
Post a Comment