സായാഹ്നം.
...................................
ആറര മണിയോടെ ആദ്യം എത്തുക മരുമകളുടെ സ്കൂട്ടറാണ്.അത് കഴിഞ്ഞാണ് മകന്റെ ബൈക്ക് എത്തുക.പേരമകന്റെ കാര്‍ എത്താന്‍ രാത്രി പിന്നെയും വൈകും.
എപ്പോഴും എല്ലാവരും എന്തെങ്കിലും കാരണം പറഞ്ഞ് പതിവു തെറ്റിച്ചാണ് എത്തുക.ഇന്നും വൈകുമെന്ന് തന്നെ വൃദ്ധ കണക്കു കൂട്ടി.കല്യാണ വിരുന്ന് കഴിഞ്ഞു വേണമല്ലോ എത്താന്‍.
ഒരു സ്വിച്ചിട്ടാല്‍ ടിവി പ്രവര്‍ത്തിക്കും.മറ്റൊരു സ്വിച്ച് ഇട്ടാല്‍ അത്യവശ്യം വെളിച്ചം ചുറ്റുപാടും കിട്ടും.അതിലപ്പുറം ഒന്നും വേണ്ടെന്ന് അവര്‍ തീരുമാനിച്ചിട്ട് വര്‍ഷങ്ങള്‍ പലതായി.
മുന്‍ വശത്തെ വാതില്‍ അടച്ചു കഴിഞ്ഞാല്‍ കിടപ്പുമുറിയിലും സ്വീകരണമുറിയിലുമായി കഴിയാം.പിന്നെയുള്ള മുറികള്‍ പൂട്ടി തന്നെ കിടക്കും.കിടന്നും ഇരുന്നും അപ്പപ്പോള്‍ തുറക്കുന്ന മനസ്സിന്റെ ഉള്ളറകളില്‍ ആകുലതകളും ഉല്‍ക്കണ്ഠകളും നിറയ്ക്കാം.
ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധകളെ ഉന്നം വച്ച് കവര്‍ച്ചാ സംഘങ്ങള്‍...വൃദ്ധയെ തലക്കടിച്ച് കൊന്ന് ആഭരണങ്ങള്‍ കവര്‍ന്നു....
വാര്‍ത്തകള്‍ കേട്ടത് ഒാര്‍ത്തപ്പോള്‍ പെരുവിരലില്‍ നിന്നും കയറിയ പെരുപ്പ് തലച്ചോറും കടന്നു പോയെന്ന് വൃദ്ധയ്ക്കു തോന്നി.
ഒരു ധൈര്യത്തിന് ടിവി ഒാണ്‍ ചെയ്തു.ടിവിയുടെ ശബ്ദം കൊണ്ട് അപശബ്ദങ്ങള്‍ കേള്‍ക്കാതെ കഴിക്കാമല്ലോ.
-----------------
താന്നിപ്പാടം ശശി.
---------------------
Comments
Post a Comment