വേര്‍പാട്
........................
പാതി വഴി കഴിഞ്ഞപ്പോള്‍ അയാള്‍ തിരിഞ്ഞു നിന്ന് ആകാംഷയോടെ വീണ്ടും തിരക്കി.
'രേവതി സമ്മതിച്ചിട്ടു തന്നെയാണല്ലേ'
അയാള്‍ക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്നു.നനഞ്ഞു നിന്ന കുറെ പരിഭവങ്ങളും..
കൂടെ ഉണ്ടായിരുന്ന ആള്‍ അപ്പോഴും അത് സംബന്ധിച്ച് ഒന്നും പറഞ്ഞില്ല.കൈതയുടെ ഒാല ദേഹത്തു തട്ടാതെ പാട വരമ്പിലെ ചെളി ചാടി കടക്കാന്‍ തിരക്കു നടിച്ചു.
പിന്നെയും ആരും ഒന്നും പറയാതെ അവര്‍ കുറെ ദൂരം കൂടി നടന്നു.പക്ഷേ,ചിറ കടക്കുമ്പോള്‍ അയാള്‍ക്ക് കാര്യം മനസ്സിലായി.അവിടെ വീട്ടില്‍ ഒരാള്‍ക്കൂട്ടമുണ്ട്.
കൂടെയുള്ള ആള്‍ പറഞ്ഞതൊന്നും അയാള്‍ പിന്നെ കേട്ടില്ല.പന്ത്രണ്ടു വര്‍ഷത്തെ വേര്‍പാടിനു ശേഷം കാണുന്ന ഭാര്യയുടെ രൂപം അയാളുടെ മനസ്സില്‍ അപ്പോഴേക്കും തെളിഞ്ഞു കഴിഞ്ഞിരുന്നു.
-----------------
താന്നിപ്പാടം ശശി.
---------------------

Comments
Post a Comment