പഴയ മോഡല്‍
---------------
പരസ്യം കണ്ട് കാര്‍ വാങ്ങാന്‍ വന്ന പയ്യന്‍ വിലപേശി പോയതിന്റെ മൂന്നാം നാള്‍ പത്മിനി അപ്രത്യക്ഷയായി.
പോലീസില്‍ പരാതി കൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ ഫോണ്‍ വന്നു.
' സോറി അങ്കിള്‍ എനിയ്ക്കിത് ചെയ്യേണ്ടി വന്നു.അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയി '
' സാരമില്ല മോനെ.' അയാള്‍ ആശ്വസിപ്പിച്ചു.ചെറുക്കന്റെ നെടുവീര്‍പ്പ് അയാള്‍ അപ്പോള്‍ വ്യക്തമായി കേട്ടു.
' വില്‍പ്പനയ്ക്ക് പറ്റാത്തതല്ലേ മോനെ '
അയാള്‍ ആശ്വാസ വാക്കുകള്‍ പിന്നെയും ചൊരിഞ്ഞു.
' ഇനി ഏതായാലും ഉള്ളതു പറയാം.എഞ്ചിന്‍ കണ്ടീഷന്‍ വളരെ മോശമാണ്.മൈലേജും തീരെ കുറവ്.ബോഡിയിലെ സ്ക്രാച്ചസ് കണ്ടിരിക്കുമല്ലോ.സ്റ്റിയറിംഗ് വീലിന്റെ തകരാറു കൊണ്ടാണ് അത്.പിന്നെ ഇറക്കുമതി ചെയ്ത പോളീഷ് ഉപയോഗിക്കുന്നതു കൊണ്ട് ആരും കുറ്റം പറയില്ലെന്നേയുള്ളൂ '
ഒാരോന്നു കേള്‍ക്കുമ്പോഴുമുള്ള ചെറുക്കന്റെ പിരിമുറുക്കം അയാളുടെ കാതുകള്‍ ഒപ്പി എടുക്കുന്നുണ്ടായിരുന്നു.
' ഒരു ഫോര്‍ത്ത് ഒാണര്‍ ഉപദേശിക്കുകയാണെന്ന് കരുതരുത്.മോന് എന്തിനാ ഈ സെവന്റി മോഡല്‍.അച്ഛന് കൊടുക്ക്.'
അതിലെ ഊന്നല്‍ ചെറുക്കനെ അസ്വസഥനാക്കി.
' അങ്കിള്‍ എന്തൊക്കെയാണ് ഈ പറയുന്നത് '
ചെറുക്കന്റെ നീരസം കലര്‍ന്ന പരിഭവം അയാള്‍ നന്നായി ആസ്വദിച്ചു.
' ഇനിയും മനസ്സിലായില്ലേ മോനെ.പറയാം.മോന്‍ കൊണ്ടു പോയത് എന്റെ മോളെയല്ല ഭാര്യയെയാണ് '
---------------
താന്നിപ്പാടം ശശി.
----------------------

Comments
Post a Comment