നോവിയേക്കാള്‍ നോവിയുടെ മമ്മിയ്ക്കായിരുന്നു ചെടികളുടെ കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യം.മിസ്സി ഒഴിവു സമയങ്ങളില്‍ അവയെ പരിപാലിക്കും.സമയം കണ്ടെത്താന്‍ വല്ലാതെ വിഷമിക്കുമായിരുന്നു.
മൂന്ന് അദ്ധ്യാപകര്‍ പേയിംഗ് ഗസ്റ്റായി വീട്ടിലുണ്ട്.അതിനു പുറമെ ബേക്കറി ജീവനക്കാരും.എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കാന്‍ തന്നെ വേണം മുഴുവന്‍ സമയവും.ചെറിയൊരു പാര്‍ട്ട്ണര്‍ഷപ്പില്‍ നിന്നും പരിഹരിക്കാനാവുന്നത് ആയിരുന്നില്ല അവരുടെ കടങ്ങളും ചെലവുകളും.
എല്ലാ കാര്യത്തിലും നോവി മാത്രം മിസ്സിയെ സഹായിക്കും.കൂട്ടത്തില്‍ കൗമാരം കഴിഞ്ഞവള്‍ നോവി ആയിരുന്നല്ലോ.ഏതെങ്കിലും സമ്പന്ന കുടുംബത്തില്‍ ജനിക്കേണ്ടവരായിരുന്നു കുട്ടികളെന്ന് മാഷുമാര്‍ ചിലപ്പോള്‍ പറയാറുണ്ട്.അവരില്‍ ഒരാള്‍ക്ക് എല്ലാ വിവരങ്ങളും അറിയാമായിരുന്നെങ്കിലും ഒന്നും പുറത്തു വിടില്ലായിരുന്നു.
മിസ്സിയെ അടിച്ചെടുത്തതാണെന്ന് പുറത്തുള്ളവരും പറഞ്ഞു കേട്ടിട്ടുണ്ട്.അബ്കാരികളാണത്രേ മിസ്സിയുടെ കുടുംബക്കാര്‍.ഒരു കാര്യം ഉറപ്പായിരുന്നു.അവരുടെ വീട്ടില്‍ നിന്നും ആരും അവരെ കാണാന്‍ എത്തിയിരുന്നില്ല.അവരും അവരുടെ വീട്ടില്‍ പോയതായി അറിവില്ല.
നഗരത്തിലേക്കുള്ള ട്രാന്‍സ്ഫറാണ് മിസ്സിയേയും കുടുംബത്തേയും വീണ്ടും കാണാന്‍ ഇട വരുത്തിയത്.ലെസ്ലി വില്യംസുമായുള്ള സൗഹൃദം അതിനു കളമൊരുക്കി.വാടക വീട്ടിലെ താമസക്കാരെക്കുറിച്ച് ലെസ്ലി വാചാലമായി സംസാരിക്കും.അതില്‍ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല.ഇടയ്ക്ക് ചില പേരുകള്‍ ലെസ്ലി അടുപ്പിച്ചു പറയേണ്ടി വന്നപ്പോഴാണ് ഒരു ബന്ധം കണ്ടതും അതു പിന്നെ ഉറപ്പാക്കിയതും.
'ലെസ്ലി.ഒഴിവുണ്ടെങ്കില്‍ നാളെത്തന്നെ അവിടം വരെ ഒന്നു പോകണം ' അയാള്‍ പറഞ്ഞു.
'അതിനെന്താ ഞാന്‍ റെഡി ' ലെസ്ലി സമ്മതിച്ചു.
പിറ്റേന്ന് ലെസ്ലിയോടൊപ്പം ബസ് ഇറങ്ങുമ്പോഴാണ് അത് ഒരുകടപ്പുറമാണെന്ന് മനസ്സിലായത്.അടിച്ചു പൊളിക്കുന്ന തിരമാലകളുടെ ശബ്ദം കേള്‍ക്കാമായിരുന്നു.അടുക്കുന്തോറും അത് കൂടിക്കൂടി വന്നു.അടിച്ചു ചിതറുന്ന തിരമാലകള്‍ കടല്‍ഭിത്തിക്കു മുകളില്‍ പൊഴിഞ്ഞു വീഴുന്നതും കണ്ടു തുടങ്ങി.
'ഇതാണ് വീട് ' കടല്‍ഭിത്തിയോട് വളരെ അടുത്ത ഒരു ഒാടിട്ട ചെറിയ വീടിനു നേരെ നടന്നു കൊണ്ട് ലെസ്ലി പറഞ്ഞു.അപ്പോള്‍ അജ്ഞാത വാസം ഇവിടെ ആയിരുന്നോ.അയാള്‍ അത്ഭുതപ്പെട്ടു.
---മൂന്നാം ഭാഗത്തില്‍ തുടരും-
----------------------
താന്നിപ്പാടം ശശി.
------------------
Comments
Post a Comment