Skip to main content

Posts

കഥ... രാമഭദ്രൻ.

     പുക പടലങ്ങൾ ഉയർന്ന് എന്തൊക്കയോ രൂപങ്ങൾ ധരിച്ച് കാറ്റിന്റെ തേരേറി അകലുമ്പോൾ ചവറ് തീയിലേക്ക് അടിച്ചു കൂട്ടുന്ന തിരക്കിൽ ആയിരുന്നു രേണുക. നാളെ വിഷുവാണ് ! രാമഭദ്രൻ ഇടയ്ക്കിടെ വന്നും പോയുമിരുന്നു. കണി ഒരുക്കാനുള്ള ശ്രമത്തിൽ ആയിരുന്നു അവൻ. അമ്മേ..വാൽക്കണ്ണാടി എവിടെ കിട്ടും. ഒരു പ്രാവശ്യം അവൻ വന്നു ചോദിച്ചിട്ട് പോയി.സാധാരണ കണ്ണാടി മതിയെന്ന് പറഞ്ഞിട്ടും അവന് തൃപ്തിയായില്ല. എന്തിനും ഏതിനും പെർഫെക്ഷൻ വേണമെന്ന കാര്യത്തിൽ ഇപ്പോഴേ അവനും അച്ഛനെപ്പോലെ തന്നെ ശാഠ്യമുണ്ട്.      പുഴ നീന്താൻ വാശി പിടിപ്പിച്ച കൂട്ടുകാർ തന്നെ തയ്യാർ എടുത്തപ്പോൾ വിലക്കി. അപകടമാണ്. മണൽ എടുത്ത കുഴികൾ ധാരാളം കാണും. ആര് അത് കേൾക്കാൻ ! അക്കരെ കാണുന്ന മുളങ്കുറ്റിയിൽ പിടിച്ചിട്ട് തിരിച്ചു നീന്താം.ബെറ്റുണ്ടോ? ആരോ അപ്പോൾ ഒരു കുല പഴത്തിന് ബെറ്റു വച്ചു...! തിരിച്ചു നീന്തിയതുമാണ്...! ഒന്നാം വിവാഹ വാർഷികത്തിന് കുഞ്ഞിന് അച്ഛന്റെ പേര് തന്നെ ഇട്ടു. രാമഭദ്രൻ.      രേണുകയുടെ മനസ്സ് ഒന്നു പിടഞ്ഞു. മുന്നിൽ കത്തിയിരുന്ന ചവറ് കൂന കെട്ട് അപ്പോൾ ഒരു ചിതയെന്ന പോലെ പുകയാൻ തുടങ്ങിയിരുന്നു. ര...

മിനിക്കഥ. കടം.

     ആളനക്കം തോന്നിയപ്പോള്‍ വരാന്തയില്‍ ഉണ്ടായിരുന്നവര്‍ ചാടി എഴുന്നേറ്റു. ഒട്ടും വൈകിയില്ല ഒരു പൂച്ച അല്പം തുറന്നു കിടന്നിരുന്ന ജനലിലൂടെ പുറത്തേക്കു ചാടി.      അപ്പോള്‍ ആശയോടെ അവര്‍ ജനലിലൂടെ നോക്കുന്നതും നിരാശയോടെ മടങ്ങുന്നതും അയാള്‍ കണ്ടു.      ഇനി വരുന്നവര്‍ മൂന്നു ലക്ഷത്തിന്റെ ആള്‍ക്കാരോ അതോ നാലു ലക്ഷത്തിന്റെ ആള്‍ക്കാരോ ..! അതിന് ഒരു തീര്‍പ്പായില്ല.      മുന്‍ വശത്തെ വാതിലിനു മുന്നില്‍ പൂച്ച കരഞ്ഞു. അയാള്‍ ചുറ്റും ഒന്നു കണ്ണോടിച്ചു. ആരുമില്ല. അയാള്‍ വാതില്‍ അല്പം തുറന്നു കൊടുത്തു . പൂച്ച അതിലൂടെ പതിവു പോലെ അകത്തേക്കു കടന്നു.                      -----------------------            താന്നിപ്പാടം ശശി. -------------------------

മിനിക്കഥ. വിശ്വാസം.

     തലയില്‍ കാക്ക കാഷ്ഠിച്ചത് തുടച്ചു കൊണ്ട് രാഗിണി പരിഭ്രാന്തിയോടെ ചോദിച്ചു. ' ചേച്ചി വല്ല കുഴപ്പോം ഉണ്ടാകോ ' ' എന്ത് കുഴപ്പം ' രേവതി അത് നിസ്സാരമാക്കി. തല കണ്ടിട്ട് അല്ലല്ലോ കാക്ക തൂറിയതെന്ന് ചോദിക്കാനാണ് അവള്‍ക്ക് തോന്നിയത്. പക്ഷേ വിശ്വാസമാണല്ലോ എല്ലാം. അതുകൊണ്ട് തിരുത്തി. ' നിനക്ക് അറിയ്വേ '   ടാപ്പിനടിയിലേക്ക് കുടം നീക്കി വച്ചു കൊണ്ട് രേവതി പറഞ്ഞു. ' ദാസേട്ടന്‍ എന്നെ പെണ്ണു കാണാന്‍ വന്നത് ഇതു പോലെ തലയില്‍ കാക്ക തൂറിയതിന്റെ മൂന്നാം ദെവസമാണ്. എന്താ ഞങ്ങള് സുഖായിട്ട് ജീവിക്കണില്‌ലേ '      അവളുടെ മുഖം നാണം കൊണ്ട് ചുവന്നു. ഒരുപാടു സ്വപ്നങ്ങള്‍ അപ്പോള്‍ ആ കണ്ണില്‍ വിടരുകയും ചെയ്തു. വെള്ളം നിറച്ച കുടം എളിയില്‍ വച്ചപ്പോള്‍ മുഖം വല്ലാതെ തുടുത്തിരുന്നു.      പുഞ്ചിരി ഒളിപ്പിക്കുന്ന രേവതിയെ നോക്കി അവള്‍ കൊഞ്ഞനം കുത്തി. ഒരു വശം ചരിഞ്ഞു നടക്കുമ്പോഴും അവള്‍ തിരിഞ്ഞു നിന്ന് ഇടയ്ക്ക് കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു.                 -------------------        താന്നിപ്പാടം ശശി. ...

തെക്കു നിന്നെത്തിയ.......

തെക്കു നിന്നെത്തിയ പയ്യിന്റെ വാലിന് താമരമൊട്ടിന്റെ ചേല് പയ്യ് കടിച്ചിട്ട പുന്നാര വാഴത്തൈ പെരുപ്പിച്ച് നെഞ്ചില് ചൂട് -എന്നിട്ടും പെരുപ്പിച്ച് നെഞ്ചില് ചൂട്                (തെക്കു നിന്നെത്തിയ........ കയ്യോണ്ടോങ്ങണ് കാലോണ്ടോങ്ങണ് -അത് കണ്ടിട്ടും പോയില്ല പയ്യ് താമര വാലവള്‍ തഞ്ചത്തില്‍ ആട്ടീട്ട് തല ചരിച്ചിട്ടൊരു നോട്ടം -കൊല്ലണ തല ചരിച്ചിട്ടൊരു നോട്ടം.                  (തെക്കു നിന്നെത്തിയ........ കണ്ണുകള്‍ക്കെന്തൊരു ചേല് -അപ്പോളാ കൊമ്പുകള്‍ക്കെന്തൊരു ചേല് അവളുടെ ചെവിയാട്ടം തീയണച്ചു -പിന്നെ ആറിത്തണുത്തെന്റെ ഉള്ള് -നന്നായി ആറിത്തണുത്തെന്റെ ഉള്ള്                    ( തെക്കു നിന്നെത്തിയ.........                  -----------------------        താന്നിപ്പാടം ശശി. ------------------------

വാറ്റു ചാരായ.......

     വാറ്റു ചാരായക്കുപ്പിയില്‍ നിന്നും      വാട വീശണ നേരം      വാടി നിക്കണ പൂക്കളു പോലും      വാശിയോടങ്ങാടും.. തന്തിമിത്തോം..തനതന തന്തിമിത്തോം.. തന്തിമിത്തോം..തനതന തന്തിമിത്തോം..      കത്തി നിക്കണ പ്രായത്തില്‍പ്പോലും      കുത്തഴിയാത്ത കന്നി      കത്തിക്കേറും വാറ്റിന്റെ താളത്തില്‍      കുച്ചിപ്പുടിയുമാടും.. തന്തിമിത്തോം..തനതന തന്തിമിത്തോം.. തന്തിമിത്തോം..തനതന തന്തിമിത്തോം..      ആട്ടം കഴിഞ്ഞങ്ങു ചെല്ലുമ്പോ വീട്ടില്      അടുപ്പു പുകയില്ല മോനേ..      അയലത്തെ വീട്ടിലെ അടുക്കള തേടും      അരുമക്കിടാങ്ങള്‍ നിന്റെ.. തന്തിമിത്തോം..തനതന തന്തിമിത്തോം.. തന്തിമിത്തോം..തനതന തന്തിമിത്തോം..                    ----------------------        താന്നിപ്പാടം ശശി. ----------------------

ആരോടൊന്നും പറയാതെ...

ആരോടൊന്നും പറയാതെ കുഞ്ഞാഞ്ഞ പോയെടി ഒാടപ്പഴം തേടി ഏതോ നാട്ടില്‍ മിന്നാംമിനുങ്ങൊന്ന് പോകുന്ന കണ്ടെടി -അത് കുഞ്ഞാഞ്ഞയാണെന്ന് അറിഞ്ഞില്ല ഞാന്‍                    (ആരോടൊന്നും പറയാതെ... പോകുന്ന പോക്കിലെ ചിരി ഞാനും കേട്ടെടി -അത് കുഞ്ഞാഞ്ഞയാവൂന്നും ഒാര്‍ത്തില്ലല്ലോ പാട്ടിന്റെ താളത്തില്‍ ചോടുകള്‍ വച്ചിട്ട് കുഞ്ഞാഞ്ഞ പോയതും കണ്ടില്ല ഞാന്‍                             (ആരോടൊന്നും പറയാതെ... പഴങ്കഥ ചൊല്ലുമ്പോ നനവൂറും കണ്ണിന്റെ പിടച്ചിലില്‍ മുറിയുന്ന കഥയില്ലിനി പഴമ്പാട്ടില്‍ നാടിന്റെ നേരതു ചൊല്ലുന്ന നാവില്ലാതായി പോയല്ലോടി                   (ആരോടൊന്നും പറയാതെ...                   ------------------------      താന്നിപ്പാടം ശശി. ----------------------

ഊഞ്ഞാല്‍...

ആരാണ്ടോടിയ പാടവരമ്പത്ത് എങ്ങാണ്ടുന്നൊരു നായക്കുട്ടി മോങ്ങി വിളിച്ചിട്ട്, വാലുമടക്കീട്ട് തൂങ്ങാമ്പലായതു പാഞ്ഞുവല്ലോ -ഒരു തൂങ്ങാമ്പലായതു പാഞ്ഞുവല്ലോ                 (ആരാണ്ടോടിയ.......... തോട്ടുങ്കരയിലെ പുന്നമരത്തിലെ തൂങ്ങിയാടുന്നൊരു ഊഞ്ഞാലിലെ മുഞ്ഞിയും കുമ്പിട്ട് ആടി തിമിര്‍ക്കുന്ന നങ്ങേലി നീയൊരു കള്ളി തന്നെ -എടി നങ്ങേലി നീയൊരു കള്ളി തന്നെ                  (ആരാണ്ടോടിയ........... കന്നിനെക്കെട്ടുവാന്‍ വന്നവന്‍ നിന്നോട് കിന്നാരം ചൊല്ലുവാന്‍ നിന്നതല്ലേ ആളാരോ വന്നപ്പോ കാണാതിരിക്കാനായ് ഒാടി മറഞ്ഞതും സത്യമല്ലേ -അവന്‍ ഒാടി മറഞ്ഞതും സത്യമല്ലേ                   ( ആരാണ്ടോടിയ............