കാത്തിരിപ്പ്. ............................. ഒന്നോര്‍ത്താല്‍ രേവമ്മയുടെ കാര്യം കഷ്ടമാണ്.ആരാ അവരെ ഈ വയസ്സു കാലത്ത് നോക്കി അന്വേഷിക്കാന്‍ ! മുത്തശ്ശി ചുമരും ചാരി ഇരുന്ന് ഇങ്ങനെ ഒാരോന്നും പറഞ്ഞു വ്യസനിച്ചു. രേവമ്മയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നു അങ്ങനെ ഒരു തോന്നല്‍.മൂന്ന് ആണ്‍മക്കളെയും പഠിപ്പിച്ച് ഒാരോ രാജ്യങ്ങളിലേക്ക് പറഞ്ഞയച്ചെന്ന് ആളുകള്‍ തമാശയായി പറയും എല്ലാവര്‍ക്കും വിദേശത്ത് ആണല്ലോ ജോലി. രേവമ്മയില്‍ അമ്മ ഉള്ളതു കൊണ്ട് എല്ലാവരും പേരാണ് വിളിക്കാറുള്ളത്.പാടശേഖരത്തിന് അപ്പുറത്താണ് വീട് എങ്കിലും ഒരു കുടുംബാംഗത്തെപ്പോലെ ആയിരുന്നു അവര്‍ എത്ര കാലമായി തനിച്ച് ആകുലതകളൊക്കെ ഉള്ളില്‍ ഒതുക്കി കഴിയുന്നു.ഒരു നിഴല്‍ പോലെ സഹായി ജാനകിയുണ്ട്.മറ്റു കാര്യങ്ങള്‍ നോക്കാന്‍ ഒൗസേപ്പച്ചനും മക്കളുമുണ്ട്.എന്നാലും ഒരു ശൂന്യത.അതാണ് അവരുടെ ശാപവും. 'ഇത്തവണ ഐസിയുവില്‍ നിന്ന് ജീവനോടുള്ള പുറത്തു വരവുണ്ടാവില്ല.' ഇട റോഡില്‍ രണ്ടു പേര്‍ ചര...