സാന്ത്വനത്തിന്റെ കുളിര്‍ക്കാറ്റ് വീണ്ടും അവരെ തഴുകി അവിടെ തന്നെ നിലകൊണ്ടു.
'ഭാര്യേം കൊണ്ട് പല്ലു ഡോക്ടറെ കാണാന്‍ വന്നതാ ഞാന്‍ '
ഐസിയുവിനു മുന്നില്‍ വിവരം തിരക്കിയ ആളോട് ഒരാള്‍ പറഞ്ഞു.
'കൂടെ മോനുണ്ടായിരുന്നു.അവര് വീടെത്തിക്കാണും.റോഡ് കുറുകെ കടക്കാനായിരിക്കണം കാര്‍ന്നോരു വടിയും കുത്തിപ്പിടിച്ച് നിന്നത്.നാലഞ്ചു ചോട് പിന്നെ വെച്ചു കാണും.ഒരലര്‍ച്ച കേട്ടു.തിരിഞ്ഞു നോക്കുമ്പോഴേക്കും വണ്ടി നിര്‍ത്താതെ പൊയ്ക്കളഞ്ഞു'
അപ്പോ എന്റെ കാര്യം കേക്കണോ ' മറ്റൊരാള്‍ പറഞ്ഞു തുടങ്ങി.
'നടു മിന്നലിനു മരുന്നു വാങ്ങാന്‍ വന്നതാ ഞാന്‍.ഇപ്പ മിന്നല്‍ എങ്ങാടു പോയെന്ന് ഒരു പിടിം ഇല്ല '
അയാളോടൊപ്പം മറ്റുള്ളവരും ചിരിച്ചു.
അധികം നീണ്ടില്ല പിരിമുറുക്കത്തിന്റേതായ ഒരസ്വസഥത അവരെ പിന്നെയും അലട്ടാന്‍ തുടങ്ങി.ബന്ധുക്കള്‍ ആരെങ്കിലും എത്താതെ എങ്ങനെ പോകും.
ഐസിയുവിന്റെ വാതില്‍ വീണ്ടും തുറയുന്ന കണ്ടപ്പോള്‍ അവര്‍ക്ക് ഉല്‍ക്കണ്ഠയായി.
ഇനിയും എന്തൊക്കെയാവും പുറത്തു നിന്നും വാങ്ങാന്‍ ഉണ്ടാവുക.കൈയിലുണ്ടായിരുന്ന പണമെല്ലാം ഒാഹരിയിട്ട് ഒാരോന്നും വാങ്ങി തീര്‍ന്നു കഴിഞ്ഞു.
എത്തിനോക്കുന്ന അവരെയെല്ലാം മറികടന്ന് കാരണവരെയും കൊണ്ട് ഇടനാഴിയിലൂടെ പോകുന്നതാണ് അവര്‍ കണ്ടത്.കൂടെ നേഴ്സുമാരുമുണ്ട്.കാറില്‍ എത്തിയവര്‍ അവരോട് ചേരുന്നതും കണ്ടു.ആംബുലന്‍സിലേക്ക് കയറ്റാനാണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്കു ബുദ്ധിമുുട്ട് ഉണ്ടായില്‌ല.
'എന്തു പറ്റി .എന്താണ്.' എത്തും പിടിയും കിട്ടാതെ പരിഭ്രമിച്ച് ഒപ്പം ഒാടി എത്തി ഒരാള്‍ ചോദിച്ചു.കാറില്‍ വന്നവരുടെ നേരെ നോക്കുമ്പോള്‍ അവരും അവഗണിച്ചു.ചിലരുടെ രൂക്ഷ നോട്ടം കൂടി ആയപ്പോള്‍ ആര്‍ക്കും പിന്നെ ചോദിക്കാനും ധൈര്യമുണ്ടായില്ല.
-----------------
താന്നിപ്പാടം ശശി
----------------------

Comments
Post a Comment