മൂത്തവള്‍ നോവി.നോവാലിന ഡിക്രൂസ്.പിന്നെ ഫാനി മേരി ഡിക്രൂസ്.അയാള്‍ ഓരോ പേരും ഒാര്‍ത്തെടുുക്കാന്‍ ശ്രമിച്ചു.ഇവര്‍യ്ക്കിടയില്‍ ഒരാള്‍ കൂടി ഉണ്ടല്ലോ.ഇരു നിറത്തില്‍ മറ്റൊരു പെണ്‍കുട്ടി.പേര് മറന്‌നു പോയി.ഇരു നിറത്തിലുള്ള ആണ്‍കുട്ടിയുടെ പേരും മറന്നു.ആണ്‍കുട്ടികളില്‍ മൂത്തയാള്‍ ആഷ്ലി ഡിക്രൂസ്.അപ്പോഴും ഏറ്റവും ഇളയതായി ഉണ്ടായിരുന്ന ആണ്കുട്ടിയുടെ പേര്‍ ഒാര്‍മ്മ വന്നില്ല.വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ബന്ധത്തിന്റെ ഒാര്‍മ്മ പുതുക്കല്‍ നിലച്ചിരിക്കുകയായിരുന്നല്ലോ.
ഫാനിക്ക് ഒരു ഐസ്ക്രീമും അയാള്‍ക്ക് ഒരു ചായയുമാണ് ഒാര്‍ഡര്‍ ചെയ്തിരുന്നത്.ഇടയ്ക്കിടെ റോഡിലേക്ക് ഒന്ന് എത്തി നോക്കും എന്നത് ഒഴിച്ചാല്‍ ഫാനി ഐസ്ക്രീമില്‍ തന്നെ ലയിച്ചു.
മക്കളില്‍ വായാടി ഫാനി തന്നെ ആയിരുന്നു.അത് ഇപ്പോഴും അങ്ങനെ തന്നെ ആവണം.എന്തെല്ലാം വിശേഷങ്ങളാണ് അവള്‍ പറഞ്ഞു തീര്‍ത്തത്. എല്ലാം കേട്ടു കഴിഞ്ഞ ശേഷം സഹോദരങ്ങളുടെ പേരു ചോദിക്കു മ്പോഴുള്ള അവളുടെ മാനസ്സികാവസഥ ഒാര്‍ത്ത് അയാള്‍ അത് വേണ്ടെന്നു വച്ചു.
അവരുടെ ഡാഡി ടോം ഡിക്രൂസിന്റെ കൂടി ഉടമസഥതയിലുള്ള ബിസ്ക്കറ്റ് കമ്പനിയില്‍ ജോലിക്കാരനായിട്ടാണ് അയാള്‍ ചേര്‍ന്നത്.കുറച്ചു നാളുകള്‍ കൊണ്ട് അവരുടെ കമ്പനി കോമ്പൗണ്ടില്‍ തന്നെയുള്ള വീട്ടില്‍ ഒരു അംഗത്തെപ്പോലെ ആകുകയും ചെയ്തു.എന്നാല്‍ അധികം നാള്‍ ആ നില തുടരാനായില്ല.പാര്‍ട്ടണര്‍മാര്‍ തമ്മിിലുള്ള പിണക്കത്തില്‍ കമ്പനി പൂട്ടി.അയാള്‍ നാട്ടിലേക്കു മടങ്ങുകയും ചെയ്തു.
പിന്നെ മറ്റൊരു ജോലിയില്‍ പ്രവേശിച്ച് അയാള്‍ മാസങ്ങള്‍ കഴിഞ്ഞാണ് അയാള്‍ വീണ്ടും അവരെ കാണാന്‍ ചെന്നത്.അയാള്‍ക്ക് വിശ്വസിക്കാനായില്ല.ഒരു പ്രേതാലയം പോലെ കിടക്കുന്നു വീട്.കര്‍ട്ടന്‍ പ്ളാന്റുകള്‍ വളര്‍ന്ന് നിലം മുട്ടിയിരുന്നു.ബോഗന്‍വില്ലയുടെ തണ്ടുകള്‍ വളര്‍ന്ന് വളഞ്ഞു തൂങ്ങിയിരുന്നു.റോസ് ചെടികള്‍ ആ അനാഥത്വത്തില്‍ മുരടിച്ചും പോയിരുന്നു.അടുത്ത വീട്ടില്‍ അന്വേഷിച്ചപ്പോള്‍ വിറ്റു പോയതാണെന്നു മാത്രം അറിഞ്ഞു.
-രണ്ടാം ഭാഗത്തില്‍ തുടരും.
-------------------
താന്നിപ്പാടം ശശി.
------------------

Comments
Post a Comment