Skip to main content

കാഴ്ചപ്പാട്

     സ്മൃതിയുടെ മൂക്കിനു താഴെ പൊടിഞ്ഞ വിയര്‍പ്പില്‍ നനഞ്ഞ രോമരാജിയില്‍ തോണ്ടി ഫ്രെഡ്ഡി ചോദിച്ചു.
'നിനക്ക് ഇന്നു തന്നെ പോണോന്നുണ്ടോ '
പാര്‍ക്കിലെ ആളൊഴിഞ്ഞ കോണിലെ ചെമ്പകച്ചോട്ടില്‍ ,സ്മൃതിയുടെ മടിയില്‍ തലവച്ചു കിടക്കുകയായിരുന്നു അയാള്‍.

അവളുടെ കണ്ണുകര്‍ അപ്പോള്‍ വട്ടത്തിലാവുകയും വല്ലാതെ കൂര്‍ത്തു പോവുകയും ചെയ്തു.എപ്പോഴുമെന്ന പോലെ അപ്പോഴും അയാളുടെ കണ്ണുകള്‍ തന്നെ തോല്‍വി സമ്മതിച്ചു പിന്‍വാങ്ങി.

     ഒാഫീസ്സില്‍ കയറാതെ രണ്ടുപേരും രാവിലെ  മുതല്‍ ചുറ്റിയടിക്കുകയായിരുന്നു.
'അപ്പോ ഞാമ്പറഞ്ഞതൊന്നും നെനക്ക് മനസ്സിലായില്ലേ '   സ്മൃതി ചോദിച്ചു.അയാള്‍ അപ്പോള്‍  അവളുടെ രോമരാജി നനഞ്ഞ് അമര്‍ന്നുണ്ടായ രേഖയ്ക്കു താഴെ വീണ്ടും മുത്തമിടാനാണ് തോന്നിയത്.
'അറിയില്ലേ. ഇനി രണ്ടു നാളേയുള്ളൂ.ജോലിത്തിരക്കാണെന്ന് ഇനിയും പറഞ്ഞാല്‍ വീട്ടുകാര് കൊല്ലും '

     പിറകിലേക്ക് ചാഞ്ഞ് കൈയൂന്നി ഇരുന്നിരുന്ന അവള്‍ കുലുങ്ങിച്ചിരിച്ചപ്പോള്‍ കഴുത്തോളം എത്തിവലിഞ്ഞ ചുരിദാര്‍ ഷോളിനു കീഴെ നിലയ്ക്കാത്ത ഇളക്കമുണ്ടായി.

     അതിനു കീഴെ ഒരിക്കല്‍ കൂടി മുഖം ചേര്‍ത്തു വയ്ക്കാന്‍ അയാള്‍ കൊതിച്ചു.
'അതിരിയ്ക്കട്ടെ.നീ നെന്റെ ചേട്ടായിയുടെ കല്യാണത്തിനു പോണില്ലേ '
പെട്ടെന്നു ഒാര്‍ത്ത  പോലെയാണ് സ്മൃതി ചോദിച്ചത് എങ്കിലും അവള്‍ ഉള്ളില്‍ ചിരിക്കുകയായിരുന്നു.

     അതു കേട്ടപാടെ അയാളുടെ മുഖം മങ്ങി.അയാള്‍ പരിഭവിച്ചു.
'ന്നാലും നിനക്ക് ഈ കല്യാണത്തിന് സമ്മതം തോന്നിയല്ലോ '

     അയാളെ അവള്‍ ചേര്‍ത്തു പിടിച്ചു.അയാളുടെ ബാലിശമായ പ്രവൃത്തികള്‍ അതിന്റെ പ്രായശ്ചിത്തമെന്ന മട്ടില്‍ അനുവദിക്കുകയും ചെയ്തു.
'എന്റെ കണ്ണില് നീയൊരു ത്രില്ല് കാണണില്ലേ ഫ്രെഡ്ഡി 'അവള്‍ ചോദിച്ചു.

     അയാള്‍ അപ്പോഴും  പരിഭവത്തിിന്റെ ചുഴിയിലായിരുന്നു.അയാള്‍ കണ്ണുകള്‍ അടച്ചതേയുള്ളൂ.
'ഭര്‍ത്താവും കാമുകനും ഒരു വീട്ടില്‍ നിന്നാകുന്നതിന്റെ ത്രില്ലിലാ ഞാന്‍ '

     അയാളുടെ കണ്ണുകള്‍ പെട്ടെന്നു തുറന്നു.കേട്ടതില്‍ വിശ്വാസം വരാതെ അയാള്‍ അവളെ തുറിച്ചു നോക്കി.
'
എന്താ നെനക്ക് നെന്റെ ചേട്ടത്തീടെ കാമുകനാകാന്‍ കകഴിയില്ലേ '
അപ്പോള്‍ വിടര്‍ന്നു പോയ അയളുടെ ചുണ്ടിലും കണ്ണിലും തെരുതെരെ ഉമ്മവച്ചു കൊണ്ട് അവള്‍ ചോദ്യം ആവര്‍ത്തിക്കുകയും ചെയ്തു.
'നെനക്കു നെന്റെ ചേട്ടത്തീടെ കാമുകനാകാന്‍ കഴിയില്ലേ '
                           -----------------
                 താന്നിപ്പാടം ശശി.
          -----------------------

Comments

  1. കാലം കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്നതാകാം.അത് അല്ലെങ്കില്‍ കാഴ്ചപ്പാടുകള്‍ കാലത്തെ സ്വാധീനിക്കുന്നതുമാകാം.എങ്ങനെ ആയാലും അപ്പോള്‍ മൂല്യങ്ങളില്‍ മാറ്റങ്ങളുണ്ടാകും.അത് ഒരുപക്ഷേ അമ്പരിപ്പിക്കുന്നതുമായിരിക്കും.

    ReplyDelete

Post a Comment

Popular posts from this blog

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------