വാതില്‍ തുറന്നു കൊടുത്ത പെണ്‍കുട്ടിക്ക് വിസ്മയം തീരുന്നുണ്ടായിരുന്നില്ല.ഒരു കൊച്ചു കുഞ്ഞ് ഊതി വീര്‍പ്പിക്കുന്ന ബലൂണ്‍ പോലെ അത് ഇടയ്ക്കിടെ വീര്‍ക്കുകയും ചുരുങ്ങുകയും ചെയ്തു കൊണ്ടിരുന്നു.
ഒട്ടും പരിചിതമല്ലാത്ത ഏതോ സുഗന്ധ ദ്രവ്യത്തിന്റെ മാസ്മര ഗന്ധം അപ്പോള്‍ മുറിയിലാകെ വ്യാപിക്കുന്നുണ്ടായിരുന്നു.ആടയാഭരണങ്ങള്‍ തീര്‍ക്കുന്ന ഒരു തരം നേര്‍ത്ത മര്‍മ്മര ശബ്ദം ആ പരിഭ്രമത്തിനിടയിലും അവള്‍ക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.
'എന്നെ ധ്യാനിച്ചു ഇല്ലേ '
അകത്തേക്ക് കയറുമ്പോള്‍ കുന്തി ചോദിച്ചു.അടഞ്ഞു പോയ വായ ഒന്നു തുറന്നു കിട്ടാന്‍ അവള്‍ അപ്പോള്‍ പണിപ്പെട്ടു.
'നിന്റെ പ്രായത്തില്‍ ഉള്ളവര്‍ എന്നെ ഒാര്‍ക്കും'
കിടപ്പു മുറിയിലെ ആധുനിക സൗകര്യങ്ങള്‍ ശ്രദ്ധിച്ചു കൊണ്ട് കുന്തി മുന്നോട്ടു നടന്നു.
'പക്ഷേ,ധ്യാനിച്ചത് നീയൊരാള്‍ മാത്രം. അത് എനിക്ക് ഇഷ്ടപ്പെട്ടു' കുന്തി പെട്ടെന്നു തിരിഞ്ഞു നിന്നു.
'ഒരുങ്ങിക്കോളൂ ..'
കുന്തി മുഖവുര ഇല്ലാതെ തന്നെ കാര്യത്തിലേക്കു കടന്നു.
'മാദ്രിയ്ക്കു ശേഷം ഇപ്പോള്‍ നിനക്കാണ് അതിനുള്ള അവസരമുണ്ടായിട്ടുള്ളത് '
എന്നിട്ടും പെണ്‍കുട്ടി പരുങ്ങി നിന്നു.
എല്ലാവരും ഉറക്കത്തിലാണ്.തന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം കുന്തിയും കേള്‍ക്കുന്നുണ്ടെന്ന് അവള്‍ സംശയിച്ചു.ഇനി ഇപ്പോള്‍...എന്തു ചെയ്യും.
അവളുടെ മനോഗതം മനസ്സിലായ മട്ടില്‍ കുന്തി അവളെ സൂക്ഷിച്ചു നോക്കി.
'വേണ്ടെങ്കില്‍ വേണ്ട.ഞാന്‍ പോയേക്കാം '
അയ്യോ !അരുതെന്ന് അവള്‍ക്കു പറയണ മെന്ന് തോന്നിയതാണ്.കഴിഞ്ഞില്ല.
ഇടയ്ക്കൊന്ന് മുഖമുയര്‍ത്തുമ്പോള്‍ കുന്തിയുടെ മുഖം വിളറുന്നതാണ് അവള്‍ കണ്ടത്.ഒരു കുറ്റബോധത്തോടെ തല താഴ്ത്തുമ്പോള്‍ കുന്തി ശാന്തയായി പറഞ്ഞു.
'സാരമില്ല മോളെ .എനിയ്ക്കില്ലാതെ പോയ കരുതല്‍ നിനക്കുണ്ടായല്ലോ.അന്ന് അതിനുള്ള മന്ത്രവും ഞാന്‍ വശമാക്കിയിരുന്നെങ്കില്‍..എന്റെ കര്‍ണ്ണന്റെ അനാഥത്വം ഒഴിവാക്കാമാ യിരുന്നല്ലോ '
ആ വാക്കുകള്‍ മുഴുവനാകും മുമ്പേ ഒരു ഗദ്ഗദത്തില്‍ അത് അമര്‍ന്നു പോവുകയും ചെയ്തു.പെട്ടെന്ന് സമനില വീണ്ടെടുത്ത് കുന്തി പറഞ്ഞു.
'ഞാന്‍ പോകട്ടെ '
യാത്ര പറഞ്ഞു നടന്നപ്പോള്‍ അവള്‍ വാതില്‍ തുറന്നു കൊടുത്തു.കുന്തി ഇരുളില്‍ മറയുകയും ചെയ്തു.
------------------
താന്നിപ്പാടം ശശി.
----------------------
'

വരും വരായ്കകളെപ്പറ്റി ഒട്ടും ഒാര്‍ക്കാതെ അപ്പോഴത്തെ മനോഗതിക്കനുസരിച്ച് പലരുംഒാരോന്ന് ആഗ്രഹിച്ചു പോകാറുണ്ട്.
ReplyDeleteപെട്ടെന്നു തന്നെ തിരിച്ചറിവുണ്ടായി പിന്‍തിരിഞ്ഞാലും പെട്ടു പോകുന്ന അപകടത്തില്‍ നിന്നും രക്ഷപ്പെടുക അത്ര എളുപ്പമായെന്നു വരില്ല.