കാരണവരുടെ ശബ്ദത്തിന്റെ ചെറിയ ഒരംശം മാത്രമേ പുറത്തു വരുന്നുണ്ടായിരുന്നുള്ളൂ എന്നാണ് അവര്‍ക്ക് അതുവരെ കിട്ടിയിരുന്ന അറിവ്.ചെവി വളരെ അടുപ്പിച്ചു പിടിച്ചാണ് നേഴ്സുമാര്‍ അത് കേട്ടിരുന്നതെന്നും അറിഞ്ഞിരുന്നു.ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ടായിരിക്കണം.ഡോക്ടറുടെ സംസാരത്തില്‍ നിന്നും അവര്‍ മനസ്സിലാക്കിയത് അങ്ങനെയാണ്.
ഇരുന്നും കൂടി നിന്നും ധാരാളം പേര് സര്‍ക്കാര്‍ ആശുപത്രിയുടെ മുറ്റത്തും വരാന്തയിലുമായി ഉണ്ടായിരുന്നു.കൈക്കുലി മുതല്‍ രക്തദാനം വരെ അവിടെചര്ച്ച ചെയ്യുന്നുണ്ടാവണം.ആകുലതകളും വ്യാകുലതകളും മാത്രമുള്ള ഭിന്ന മുഖങ്ങളും അവിടെ മിന്നി മറയുന്നുണ്ടായിരുന്നു.
'ശംഭു വന്നോ '
'ആരാ ശംഭു.അറിയ്വേ ' അതും മങ്ങിയ പ്രതീക്ഷയോടെ വരാന്തയിലേക്ക് നീട്ടി എറിയപ്പെട്ടു.
'സൗദം വന്നോ '
ആരാ സൗദം' അതും അങ്ങനെ തന്നെ വരാന്തയില്‍ എത്തി അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ചു.
'കാരണവരുടെ കൂടെ ആരും ഉണ്ടായിരുന്നില്ല.ഇനി ആരെങ്കിലും കേട്ടറിഞ്ഞ് എത്തണംഎത്തണം '
ഒരാള്‍ ഉടുത്തിരുന്ന കളര്‍ മുണ്ടിലെ വലിയ വട്ടത്തിലുള്ള രക്തക്കറ യാന്ത്രികമെന്നോണം തുടച്ചു കൊണ്ടു പറഞ്ഞു.അപ്പോള്‍ മറ്റൊരാളും അയാളുടെ വസ്ത്രത്തിലും പുരണ്ട രക്തക്കറകള്‍ നോക്കുന്നുണ്ടായിരുന്നു.
'കുഴപ്പമില്ലെന്ന് ഡോക്ടര്‍ പറഞ്ഞല്ലോ.അതുമതി ' അതുവരെ കൈ കെട്ടി ഒതുങ്ങി നിന്നിരുന്ന വേറൊരാള് ചുമരില്‍ ചാ ആശ്വാസം കൊണ്ടു.അയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റിന്റെ ഭാഗത്തും രക്തക്കറ ഉണ്ടായിരുന്നു.ഒരു ബീഡി വലിക്കാനുള്ള ആര്‍ത്തി അയാള്‍ ഒതുക്കുന്നുണ്ടായിരുന്നു.എടുത്ത ബീഡിപ്പൊതി അയാള്‍ മടിയില്‍ തന്നെ തിരുകി.
ഒരു ആംബുലന്‍സ് അപ്പോള്‍ ഗേറ്റു കടന്നു വന്നു.പിന്നാലെ മൂന്ന് ആഢംബര കാറുകളം.പത്തോളം പേര് ആ കാറുകളില്‍ നിന്നും ധൃതിപിടിച്ചു പുുറത്തിറങ്ങി എങ്ങോട്ടോ കയറിപ്പോയി.എല്ലാ കണ്ണുകളിലും അപ്പോള്‍ ഒരു തിരയിളക്കം ഉണ്ടായതല്ലാതെ ആ അപരിചിതക്കൂട്ടായ്മയില് വാക്കാലുള്ള ചോദ്യങ്ങളൊന്നും ഉണ്ടായില്ല.
------------
താന്നിപ്പാടം ശശി.
----------------------

ജീവിതം ഇങ്ങനെയാണ് സ്നേഹത്തോടെ പ്രവാഹിനി
ReplyDeleteനന്ദി.
ReplyDelete