ഒരു ചാണ്‍ നീളം കണ്ട് ഒടിച്ചെടുത്ത കോലു കൊണ്ട്
ടയര്‍ വണ്ടി വേഗത്തില്‍ ഉരുട്ടി കുളക്കരയില്‍ എത്തും. അവസാനത്തെ ഉരുട്ട് ആവുന്നത്ര ഊക്കോടെ ആവും.
വണ്ടി ഉരുണ്ട് കുളത്തിലെ വെള്ളത്തില്‍ എത്തി പതുക്കെ മറയുന്നതു കാണുന്നതിലായിരുന്നു രസം.
'അച്ഛനെന്താ ഇവിടെ ' മകന്റെ ശബ്ദം കേട്ട് അയാള്‍ ഒന്നു ഞെട്ടി.
'ഇന്നത്തെ പിണക്കം അമ്മയോടോ അതോ മരുമോളോടോമരുമോളോടോ ' മകന്റെ സംശയത്തോടെയുള്ള നോട്ടം അയാള്‍ കണ്ടില്ല.
സഥലകാല ബോധത്തിലേക്ക് അയാള്‍ പിന്നെ തിരിച്ചെത്തുമ്പോള്‍ വ്യക്തമായി കേട്ടതു മറ്റൊന്നായിരുന്നു.
'എന്താ അച്ഛനു വേണ്ടത് ' ഊന്നു വടി എടുത്തു കൊടുത്തു കൊണ്ട് മകന്‍ തിരക്കി.
'ഒരു വണ്ടി'
'ങേ ! വണ്ടിയോ. മകന്‍ അത്ഭുതപ്പെട്ടു.
അയാള്‍ ആവശ്യം ആവര്‍ത്തിച്ചു പറഞ്ഞില്ല.അതിന് എവിടെയാണ് കുളം എന്നാണ് ചിന്തിച്ചത്.ഉണ്ടായിരുന്നത് നികത്തിയാണല്ലോ മോള് വീടുവച്ചത്.അയാള്‍ നിഷ്‌ക്കളങ്കമായി പുഞ്ചിരിച്ചു.
------ ------- ------- ---------
വാര്‍ദ്ധക്യം രണ്ടാം ശൈശവം എന്നാണ് സങ്കല്‍പ്പം.പ്രായമായവരെ ഇത്തിരി നേരം ക്ഷമയോടും താല്‍പ്പര്യത്തോടും വീക്ഷിച്ചാല്‍ അത് സത്യമാണെന്നു ബോദ്ധ്യപ്പെടും.
ReplyDeleteഅത് ശരിയാണ്,വാർദ്ധക്യം രണ്ടാം ശൈശവമാണ്...
ReplyDeleteകൂടുതൽ വായിച്ചു എഴുത്ത് തുടരൂ........ആശംസകൾ
വായനയ്ക്കും ആശംസകള്‍ക്കും നന്ദി.
ReplyDelete