കണ്ണാടിക്കൂട്ടിലെ ബൊമ്മയുടെ വസ്ത്രം മാറ്റുമ്പോഴൊക്കെ സെയില്‍സ് ഗേള്‍ പരിഭവം പറയും.
'നീ ഭാഗ്യവതിയാണ്.ഏതെല്ലാം തരത്തിലുള്ള വസ്ത്രങ്ങളാണ് നിനക്ക് നിത്യവും അണിയാന്‍ പറ്റുന്നത് '
ബൊമ്മയ്ക്ക് അപ്പോഴൊക്ക നിസ്സംഗതയായിരിക്കും.എന്നു വച്ച് അവള്‍ക്ക് ഒട്ടും പരിഭവം തോന്നാറില്ല.
കുറെ ദിവസങ്ങള്‍ അങ്ങനെ കടന്നു പോയിട്ടുണ്ടാവണം.ഒരു ദിവസം പതിവുള്ള പരിഭവം പറഞ്ഞു കഴിഞ്ഞപ്പോള്‍ ബൊമ്മയുടെ ചുണ്ടുകള്‍ ചലിക്കുന്നതാണ് അവള്‍ കണ്ടത്.ഇങ്ങനെ പറയുന്നതും കേട്ടു.
'നീയല്ലേ ഭാഗ്യവതി.' അത് ചോദിച്ചു.
'
നിന്നെ എത്ര പേരാണ് നിത്യവും കൊതിക്കുന്നത്.എന്റെ കാര്യം നോക്കൂ.എന്റെ വസ്ത്രത്തെ അല്ലാതെ എന്നെ ആരെങ്കിലും കൊതിക്കുന്നുണ്ടോ'
അതിനുശേഷം സെയില്‍സ് ഗേള്‍ അക്കാര്യം പറഞ്ഞു പരിഭവിച്ചിട്ടില്ല.

ഉള്ളതു കൊണ്ട് തൃപ്തിപ്പെടുക എന്നത് ഈ ഹൈടെക്ക് കാലത്തില്‍ എളുപ്പമല്ല.എന്നാല്‍ അത് എളുപ്പമാക്കാന്‍ ഒരു ചെറിയ സംഭവത്തിനു പോലും കഴിഞ്ഞെന്നും വരും
ReplyDelete