Skip to main content

Posts

Showing posts from 2017

ക്രിസ്മസ് രാവേ..

പുതച്ച മുണ്ടാൽത്തന്നെ കുളിരകറ്റിക്കൊണ്ടു പള്ളിയിലേക്കു പാത നീളുന്ന വഴിവക്കിൽ കാഴ്ചയ്ക്കു വിളക്കൊന്നു തെളിച്ചു വിണ്ണിൽവെച്ചു പാതിരാക്കുർബ്ബാനയ്ക്കായ് ആളെത്തുന്നതും നോക്കി സ്വാഗതമോതി നില്ക്കും സൗമ്യയാം ക്രിസ്മസ് രാവേ.. മാറ്റമില്ലാതെയിന്നും വരില്ലേ പതിവുപോൽ പ്രണാമം ചൊല്ലിടുന്നു പുൽനാമ്പുപോലും മണ്ണിൽ !                     ------------------------                താന്നിപ്പാടം ശശി -----------------------------------------

അണഞ്ഞ ദീപം

തിരുവോണനാളിലെ സദ്യയിൽ ഇലയിട്ടു കാന്തനിരിക്കവേ കറിയേഴു തീർത്തതു കണ്ടതും മിഴികൊണ്ടുഴിഞ്ഞതുമോർപ്പു ഞാൻ പുതുപെണ്ണുവെച്ചതൊരത്ഭുതം കനവെന്ന ശങ്കയടങ്ങവേ പുണരാതെ നിന്നു, വിടാതെയും ചിരിപൊട്ടുവോളമതങ്ങനെ ഇനിയത്തെയോണ,മിരട്ടിയാൽ മിഴിയങ്ങു തള്ളുവതോർക്കണം മൊഴിയാതെതന്നെ മനസ്സതിൽ പതിവുള്ള വാശിയിലൂന്നി ഞാൻ തിരുവോണനാളു പിറക്കവേ അകതാരിലോർമ്മ വിളമ്പവേ മിഴിനീർക്കണങ്ങളടങ്ങുമോ വിധിയെന്നു ചൊല്ലുവതെങ്കിലും.                 ----------ൃ----------------          താന്നിപ്പാടം ശശി ----------------------------------

പ്രണയാർദ്രം

മദനഭ്രമാർജ്ജിത ലോചനം സജലാർദ്രകമ്പിത ചുണ്ടിണ അരയന്നതാള നടപ്പതിൽ ഇളകുന്നു നെഞ്ചിലെ മഞ്ജിമ ഒരുവേള നിന്നുതിരിഞ്ഞതും അതിവേഗമോടെ നടന്നതും അളകത്തെ കെട്ടിലുലച്ചതും അറിയുന്നു ഞാനതു നിത്യവും പ്രിയമായി ചൊല്ലുവതെങ്ങനെ പ്രണയാർദ്ര മാനസമോടെ ഞാൻ പലവട്ടമുള്ള തപസ്സിതിൽ തെളിയാതെ ദേവി, മറയ്ക്കയാൽ.                ---ൃ------െെ-െെ---െ-------െ-ൃ-െെ         താന്നിപ്പാടം ശശി --

ഹർഷകണങ്ങൾ

ഒരുനോക്കുകൊണ്ടു കൊതിച്ചതും ഒരുവാക്കുകൊണ്ടു പകച്ചതും ഒരുവേള നിന്നുതരിച്ചതും അറിയാതെപോയി മനോഗതം വരദാനമായതു ചന്തമോ അഭികാമ്യ ഭാവമരീചിയോ തെളിനീരു ചൂടി നിനയ്ക്കുകിൽ കുളിരായി, ഹർഷകണങ്ങളായ് ഇനിയിത്രയില്ലതു ചൂടുവാൻ കൊതികൊണ്ട കാലമടുത്തുപോയ് അടിവെച്ചു ചെല്ലണമന്നു ഞാൻ കനവാകെ താലിയിലാക്കുവാൻ.                ----------------------------          താന്നിപ്പാടം ശശി ------------------------------------

ചതിക്കുഴികൾ

നിയതം, നിരങ്കുശപുഞ്ചിരി ചൊരിയുന്നിണച്ചൊടി ചേർത്തു നിൻ പരിരംഭണത്തെ മറക്കിലും മതിയായ് മറന്നതു, മായുമോ വിളറുന്നുവോ,യിടതിങ്ങിയ ഇതളാർന്ന പൂക്കൈത പൂവു നീ കരിവണ്ടു മൂളിയ പാട്ടതിൽ പുണരാൻ കൊതിച്ചു, വഴങ്ങിയോ കരിമേഘ കശ്മലചെയ്തികൾ അറിയാതെ,യമ്പിളി ദൂരെ യാ - നിറശൂന്യതയ്ക്കു നിമിത്തമായ് പരിരംഭണത്തിലമർന്നുവോ.                -----ൃ---െ-------------െ        താന്നിപ്പാടം ശശി -ൃ---ൃ-------------------------

കഥ.......പിന്നാമ്പുറം.

     വിശ്വാസത്തിനും അവിശ്വാസത്തിനുമിടയിൽ ഞെരുങ്ങിയ വരമ്പിലൂടെ നടക്കുമ്പോൾ രേണുക ഓർത്തു. സാമ്പത്തിക ഭദ്രതയോ സ്ഥാനമാനങ്ങളുള്ള ബന്ധുജനങ്ങളോ ഇതുവരെ രാധികയുടെ സംസാരത്തിൽ കടന്നു വന്നിട്ടില്ല. പിന്നെന്താ ഇന്നു ഇങ്ങനെ..ചിലപ്പോൾ പെട്ടെന്നു ഊറുന്ന പരിഭ്രാന്തി, മ്ലാനത. അല്ലാത്തപ്പോൾ അമിതമായ ആഹ്ലാദം. ഈ പെണ്ണിനെന്താ വട്ടു പിടിച്ചോ ! അവൾ കാണിക്കുന്ന ബന്ധുക്കളുടെ വീടുകൾക്കൊക്കെ എത്ര വലിപ്പമാണ്. ചിലതു കൊട്ടാരങ്ങൾ തന്നെ. അച്ഛൻ ഡോക്റ്ററും അമ്മ പ്രൊഫസ്സറുമായതിൽ ഊറ്റം ഭാവിച്ചിരുന്ന രേണുകയ്ക്കു സങ്കോചം തോന്നി. ജീവിതത്തിൽ എളിമയാണു വേണ്ടതു. അതിനേ ആദരവു നേടാനൊക്കൂ. രേണുക ആരാധനയോടെയാണു പിന്നെ രാധികയെ കണ്ടത്.      ' നീയൊരു മുന്നറിയിപ്പുമില്ലാതെ ഇങ്ങനെ വരുമെന്നു ഞാൻ കരുതിയില്ല രേണൂ.' ബസ്സിറങ്ങുമ്പോൾ സ്റ്റോപ്പിൽ കാത്തു നിന്നിരുന്ന അവൾ പരിഭവപ്പെട്ടതുതന്നെ ആവർത്തിച്ചു.      ' ഞാൻ പറഞ്ഞില്ലേ രാധികേ, കടുത്ത ഏകാന്തത തോന്നിയപ്പോൾ സഹികെട്ടു ഓടിപ്പോന്നതാണ്. കോളേജുണ്ടായിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നു. നമുക്കു വെക്കേഷനായിപ്പോയില്ലേ. നിനക്കറിയോ ഇന്നലെ രാത്രിയും അച്ഛൻ ഉണ്ടാ...

നുറുങ്ങുകഥ.....വിധേയ

     സർവ്വാംഗം കോറിയിടാനുള്ള പുറപ്പാടാണെന്നു തോന്നിയപ്പോൾ കടലാസ് ചോദിച്ചു.      ' എന്തായിത് ..' പേന പറഞ്ഞു.      ' വികാരത്തിന്റെ തള്ളിച്ചയാണ് ' പിന്നെ കടലാസ് ഒന്നും പറഞ്ഞില്ല. പഴമ്പായയിലെന്നപോലെ മലർന്നു കിടന്നു.                -----------------------ൃ----െെ         താന്നിപ്പാടം ശശി -----------------------------------

മിനിക്കഥ.... ജലകന്യക

     പാലത്തിൽ കയറി അയാൾ പുഴ കാണുകയായിരുന്നു. അപ്പോഴാണ് വിയർപ്പിൽ കുളിച്ച്, ഓടിക്കിതച്ചൊരു യുവതി എത്തിയത്. അവളുടെ കണ്ണിലെ മഷി ആ മുഖത്തു പടർന്നിരുന്നു. അതോ ആ കണ്ണുകൾത...

മിനിക്കഥ ......സത്യം തിരയുന്നവർ

          അരുന്ധതിയുടെ പ്രസവത്തെ സംബന്ധിച്ചു ഭർത്താവായ ചാക്കുണ്ണിക്കു ചില സംശയങ്ങളുണ്ടായിരുന്നു. അബോർട്ടായും ചാപിള്ളയായും ഭൂമിയിൽ ചിലതൊക്കെ വീണുപോയിട്ടുണ്ട...

നുറുങ്ങുകഥ......സെൽഫി

          അയാൾ എടുത്തതു സെൽഫി ആയിരുന്നു.           പക്ഷേ, കണ്ടപ്പോൾ ഞെട്ടിപ്പോയി.           ദംഷ്ട്രകൾ നീണ്ട, ചോരക്കറ പുരണ്ട ഒരു ചെന്നായയുടെ മുഖം !                ----------------------     ...

കവിത... നാരീഭൂഷണം

വേഷഭൂഷാദികളിൽ സമ്പന്ന, സംതൃപ്തയും വേറൊന്നു കണ്ടാൽ തീർന്നു, ഭ്രാന്തകല്പനയായി വേറിട്ട മനസ്സതും നാരിക്കു ലഭിക്കയാൽ വ്യാപാരമാവകയിൽ നാൾക്കുനാൾ വർദ്ധിക്കുന്നു പഠനക്ലാസ്സായാലും  ബോറടിയാകും മുമ്പേ പതുക്കെ നിരീക്ഷണം വേലിക്കുപുറം ചാടും പറ്റില്ല ചിലർക്കതും, വന്നില്ല ചേരുംവണ്ണം പെണ്ണിനു നീരീക്ഷണം കൂടപ്പിറപ്പു തന്നെ ! വേഗത്തിലൊരുങ്ങണം ആവേശമാർന്നാൽപ്പോലും വേർപെടാൻ നോക്കുന്നേരം കണ്ണാടി നീരാളിയോ ! വേഷഭൂഷാദിയൊക്കെയഴകിൽ ചേർത്തുവെക്കും വേറൊരു മനസ്സുണ്ടോ നാരിമാർക്കുള്ളപോലെ  !                -----------------------------          താന്നിപ്പാടം ശശി ------------------------------------

കവിത.... കർഷകയെഴുത്തുകാർ

തൂമ്പയും തൂലികയു,മവയ്ക്കു വിഭവങ്ങൾ വേണ്ടോളം നല്കാനുണ്ടോ മന്നിടം സ്വർഗ്ഗംതന്നെ രണ്ടിനം സ്വന്തമാക്കി,യവയ്ക്കു ചേരുവയും സ്വന്തമായുള്ളോരാണോ ഇന്ദ്രനു തുല്യർതന്നെ ആത്മനിർവൃതിയുടെ ബാഷ്പരേണുക്കൾ ചൂടി ആരെയും പുല്കീടുമ്പോൾ രോമാഞ്ചമവർക്കാവും ഇത്രയും ധന്യമായ ജീവിതം മറ്റൊന്നുണ്ടോ മേൽക്കുമേൽ കാംഷിക്കാനുമുത്തമമീ ജീവിതം മണ്ണിനെ കീറിക്കൊണ്ടു വെളിച്ചം വീഴ്ത്തുവോരേ വിണ്ണിലും നിങ്ങൾക്കില്ല സമരായ് മറ്റാരുമേ കർഷകർ  ജയിക്കട്ടെ ! ഒപ്പമെഴുത്തുകാരും 'കർഷകയെഴുത്തുകാർ ' നാൾക്കുനാൾ വിളങ്ങട്ടെ !                 -------------------------------------           താന്നിപ്പാടം ശശി . ---

കവിത.....മറക്കരുത്

ചുമന്നമണ്ണു തീർക്കുവോർക്കു മാർച്ചുചെയ്തു പോകുവാൻ തടസ്സമേകി നീങ്ങണം ജനാധിപത്യവാദികൾ മരിച്ചു,കൊന്നുവേണ്ട നാടു നന്മയിൽ പുലർന്നിടാൻ മദിപ്പവർക്കുമാത്രമാണതിന്റെ നേട്ടമോർക്ക നാം ജനിച്ചുമേനിയാർന്നവർക്കു ധർമ്മമുണ്ടു ചെയ്തിടാൻ കുടുംബമാകെയാവഴിക്കു മോഹമതു തീർത്തിടും വഴിക്കുകൊന്നു തള്ളുവോരുമോർക്കുകില്ല പാതകം കൊലയ്ക്കു ശിക്ഷയെത്രയാട്ടെ കിട്ടിടാതെ തീരുമോ നിണത്തെയോർത്തുനോക്കുമെങ്കിൽ ഒത്തുപോകുമാ നിണം വിയർപ്പൊഴുക്കി വേലചെയ്തു ജീവനം ദ്വയത്തിനും ഒരിക്കലെങ്കിലോർക്കണം വരുംവരായ്കയാകെയും മദിപ്പവർക്കുമാത്രമായി കർമ്മ,മോർത്തു വേണ്ടയോ.                ------------------------------           താന്നിപ്പാടം ശശി. -------------------------------------

കവിത... സുരക്ഷ

കെട്ടിപ്പിടിച്ച ചുഴലിക്കു വഴങ്ങിടാതെ ആവോളമങ്ങു പൊരുതുന്നു മഹാഗണിയും മാന്തിപ്പറിഞ്ഞു, യില തിങ്ങിയ ചില്ലയൊക്കെ പൂഞ്ചേലപോലെയകലത്തതു വീണിടുന്‌നു പോരാട്ടമങ്ങു തുടരുന്നു, യുവത്വധൈര്യം ചോർന്നില്ലയെങ്കിലുമശക്തമതായിടുന്നു നീക്കിപ്പിടിച്ച മരക്കൊമ്പു തളർന്നു തൂങ്ങി ആക്കത്തിലങ്ങു പതിയുന്നതിശക്തനൊത്ത് ആർത്തിക്കമർച്ച, സഫലസുഖമോടു കാറ്റു ആലസ്യമാർന്നു, വിടകൊണ്ടതി വേഗമോടെ തേങ്ങുന്ന ശബ്ദമതുയർത്തി മഹാഗണികൾ മണ്ണിൽപ്പതിയ്ക്കിലുമവയ്ക്കു സുരക്ഷയത്രെ !                   ---------------------------------------           താന്നിപ്പാടം ശശി -----------------------------------

കവിത.. പടപ്പാട്ട്

മദ്യം തരും ഭ്രമത്തിലാ സുഖം രുചിച്ചു പോകിലോ തിടുക്കമാർന്നെളുപ്പമാക്കി മാരകത്തിനാവഴി മരിച്ചുതന്നെ പോകവേണമാ വിചാരമീവിധം നശിച്ചു നാറി വീടക്കമാകണോ  തകർച്ചയിൽ ഇണയ്ക്കു മുമ്പു മക്കളും കിനാവു മൊത്തമൊക്കെയും തകർന്നുവേണമെന്നതിന്നു ,യെന്തു നീതിയോതിടാൻ വിദേശവസ്ത്ര,മന്നു നാമുപേക്ഷവെച്ചതോർക്കണം വരുന്ന കാലമാകെയും വിപത്തുകണ്ടു നീങ്ങണം ജ്വലിച്ചിടേണ്ട ദീപനാളമായ യൗവനങ്ങളെ അണയ്ക്കുവാനിളക്കമാർന്നു ശങ്കവിട്ട വണ്ടുകൾ തടഞ്ഞിടേണമെത്രതന്നെ ഭാരമാകുമെങ്കിലും മടിഞ്ഞിടേണ്ട വെട്ടമാണ് കെട്ടിടാതെ നോക്കണം.                ---------െ--െ--------------------------         താന്നിപ്പാടം ശശി. -----------------------------------

അമ്മജന്മം

കുഞ്ഞൊന്നുറക്കെ കരയുന്നതിനൊട്ടു മുമ്പേ പാഞ്ഞെത്തുമമ്മ വെളിപാടതു കേട്ടപോലെ ഇവ്വിധത്തെ പുണരുമെങ്കിലുമാത്മബന്ധം വൃദ്ധർക്കുള്ളാലയമെത്തി മുറിഞ്ഞിടുന്നു. വിട്ടിട്ടുപോയ മകനൊന്നു വരുന്നുവെങ്കിൽ ഉത്സാഹമതെത്തി തിറയാട്ടമതാടുമപ്പോൾ പെട്ടെന്നതും നിലയെ വിട്ടകലുന്നു കഷ്ടം ! പൊട്ടക്കിണറ്റിലെ തടങ്കലുബോദ്ധ്യമാക്കി കണ്ണീരതുപ്പുമുനതീർന്നു മുറിക്കുമൊന്നായ് നെഞ്ചോടുചേർത്ത കനവൊക്കെ ശീഘ്രം ജീവന്റെ ഞെട്ടു മുറിവേറ്റടരുന്നു, ജന്മം പാഴായിത്തന്നെ കൊഴിയുന്നതിവേഗമോടെ .                -----------------------------------           താന്നിപ്പാടം ശശി --------------------------------------

പരിഹാസ്യൻ

മനുജാശയോടു വിരക്തയും പ്രണയം പൊഴിച്ച ത്രിസന്ധ്യയിൽ തിരി നീട്ടിനിന്നു വിളക്കിലെ തെളിനാളമായ് ജ്വലിച്ചു നീ ചൊടിയിൽ വിറച്ചൊരു വാക്കുടൻ മിഴിയാൽ തുടച്ചതു നീയുടൻ ഇനിയേതുപായ,മതൂഹിയ്ക്കേ തൊഴുതങ്ങിറങ്ങി തിടുക്കമായ് നനയുന്ന കണ്ണുകൾ തുടച്ചപ്പോൾ തെളിദീപമൊക്കെ ചിരിക്കയായ് അണിയിച്ചൊരുക്കിയ ദേവിയും ഒളികണ്ണു കാട്ടി ചിരിക്കയായ്.                 --------------------------------         താന്നിപ്പാടം ശശി. -െ------െെെ---------------ൃ---

ഓണസദ്യ

പച്ചടി,കിച്ചടി,ഓലനും തോരനും അവിയലും സാമ്പാറും പുളിശ്ശേരി വേറെയും കാളനും വീർത്തുള്ള പപ്പടമൊക്കെയും കൂമ്പിലപ്രായം കഴിഞ്ഞുള്ള തൂശനിൽ ആവശ്യംപോലങ്ങു വാങ്ങിക്കഴിച്ചിട്ട് ഏമ്പക്കം വിട്ടു തുടങ്ങുന്ന വേളയിൽ ഇലയതു നന്നായി വടിച്ചിടം കണ്ടെത്തി തെളിയുന്ന യിലത്തടം ചൂണ്ടിപ്പിടിച്ചിട്ട് പറയണ, മാദ്യം വിളമ്പേണ്ട പായസം നാരങ്ങയച്ചാറും നാവും വിരലുമായ് മേളം തുടങ്ങട്ടെ, വിളമ്പട്ടെ പായസം പാലടപ്രഥമനും പരിപ്പും കഴിഞ്ഞിട്ട് ശേഷിച്ചഭാഗം പകുത്തതിൻ പാതിയിൽ ചക്കപ്രഥമനും മറ്റതിൽ ഗോതമ്പും ഇട്ടു നിറക്കണം കൺമണി തള്ളോളം.                     -െ--ൃ--ൃ-ൃ-ൃ----------ൃ---            താന്നിപ്പാടം ശശി. ----------------------------------------

വസന്തരോമാഞ്ചം

ഭാവനാലോലേ നീയുണരൂ തവ മാനസചോരനരികിൽ പരിഭവം വിട്ടുരയ്ക്കൂ നിൻ കളമൊഴി പകരമീ ചുടുചുംബനം ചൂടൂ വസന്തങ്ങളിലൂറിയ രോമാഞ്ചമേ വന്നു ഞാൻ നിന്റെ ചാരെ വർണ്ണരാജികൾ വീശിയുണർന്നാ സ്വപ്നം വർണ്ണിക്കൂ കർണ്ണപീയൂഷമാകട്ടെ ! രാജീവലോചനം പിടഞ്ഞുണരട്ടെയീ രാഗസന്ധ്യയിൽ ചൊടിയിണ വിരിയട്ടെ മധുരം കിനിയും നാവുണർന്നൊന്നു മൊഴിയൂ തവ രാഗനിർവൃതി അറിയില്ലിനിയുമെന്ന ഭാവം അകലട്ടെ , തരൂ നിൻ കരപങ്കജം അതിലെ രാഗരേഖ വായിച്ചു അണയ്ക്കട്ടെ മാറോടൊരിലെങ്കിലും കവിളിലെ സിന്ദൂരം തൂത്തു, തീയാളുന്ന കണ്ണിലെ രോഷത്തെ പടർത്തുവതെന്തേ മൂകനായ് മുന്നിലിരുന്നിത്ര നേരം മുഖമുയർത്തിയൊന്നു നോക്കിയില്ലിതു വരെ അകലെയാകാശക്കോണിൽ സൂര്യബിംബം അറിയാനെത്തി നോക്കുന്നു മൗന കാരണം അവിവേകമെന്തെങ്കിലും...പറയൂ തോഴി അറിയാതെയെങ്കിലും ഞാൻ ചെയ്തു പോയോ.     - താന്നിപ്പാടം ശശി -

മിനിക്കഥ......വലിപ്പം

     വൈഖരിയെന്ന് ആത്മഗതം ചെയ്തതേയുള്ളൂ, ദാ പിറകിൽ നിന്നും ഉത്തരമുണ്ടായിരിക്കുന്നു !     ' ചിന്തയുടെ ഉച്ചത്തിലുള്ള ശബ്ദരൂപം ' അഹങ്കാരം അല്പം കൂടിയിട്ടുണ്ടെന്ന് അയാ...

മിനിക്കഥ..... തള്ള്

     ബാങ്കിൽ ചെല്ലുമ്പോൾ ഗ്ലാസ്ഡോറിൽ എഴുതിയിട്ടുണ്ടായിരുന്നു , തള്ളുകയെന്ന്. മാനേജരോട് സംസാരിച്ചപ്പോഴും കുറെ തള്ളു കേട്ടു.   തള്ളുകയെന്നത് ബാങ്കിന്റെ മുദ്രാവാ...

നുറുങ്ങു കഥ... നഷ്ടം

     ടോക്കൺ എടുത്ത് കാത്തിരുന്നതാണ്.      ഉറങ്ങിപ്പോയോ ! അന്വേഷിച്ചപ്പോൾ പറയുന്നു.      വിളിച്ചതാണല്ലോ.. കണ്ടില്ല. ബാങ്കിലായിരുന്നെങ്കിൽ അതിനു പരിഹാരമുണ്ട്. പക്ഷേ ...

ഗാനം... തോഴിയോട്

ആരെയും നോക്കിയില്ലാവഴി നീളെ ഞാൻ ആരാധനയോടെ നീങ്ങി നീൾമിഴിയിതളിൽ തിളങ്ങുമശ്രുക്കൾ നീട്ടിയെൻ വിരലാൽ തുടച്ചു                  ( ആരെയും നോക്കിയില്ലാ..... കാത്തിരിപ്പിന...

നുറുങ്ങു കഥ.... ഭയം.

     ഇരുട്ടിൽ ആരോ പിന്തുടരുന്നുണ്ടെന്ന തോന്നലിൽ നിന്നാണ് അയാളുടെ നടപ്പിന് വേഗം കൂടിയത്.      അത് അയാളെ കുറഞ്ഞ സമയം കൊണ്ട് വീട്ടുവാതിലിൽ എത്തിച്ചു.           വീട് എത...

കഥ.... പ്രവചനം

     കുനിഞ്ഞെടുത്ത കുപ്പിച്ചില്ലിൽ ഒരു തിളക്കം. നോക്കുമ്പോൾ അതിൽ ചില ലിപികൾ. അവ പ്രകാശിക്കുന്നു.      കിരണങ്ങൾ എന്റെ നേരെ ഒഴുകുകയാണ്. എന്റെ തലച്ചോറിൽ വലിയ വലിയ മാറ്...

നുറുങ്ങു കഥ... കഥാകാരൻ.

     ഇരുട്ടിൽ എത്തിയ മിന്നാംമിനുങ്ങ് അപരിചിതനായ അയാളുടെ ചെവിയിൽ പറഞ്ഞു.       ' ഞാനെന്റെ അരണ്ട വെളിച്ചത്തിൽ കണ്ടതാണ് ' എന്ത് എന്ന് അയാൾ ആകാംഷയോടെ ചോദിച്ചുവെങ്കിലു...

മിനിക്കഥ. മാറ്റം.

     മരത്തിന്റെ നിഴലിൽ ഇരുന്നാണ് അയാൾ കായലിലേക്ക് ചൂണ്ട എറിഞ്ഞത്. പിന്നെ ആ നിഴൽ ചുരുങ്ങി അവിടെ വെയിലായിട്ടും അയാൾക്ക് മീനൊന്നും കിട്ടിയില്ല.       കായലിലെ മീനെല്ല...

നുറുങ്ങു കഥ.. വീഴ്ച

     പുരോഹിതരെ കണ്ടാൽ ഒഴിഞ്ഞു മാറുന്ന സ്ത്രീയെ നോക്കി ഒരു പുരോഹിതൻ തെല്ലൊരു അങ്കലാപ്പോടെ ചോദിച്ചു.      ' ഒരാൾക്ക് ഭയഭക്തിബഹുമാനങ്ങൾ ഇത്രയ്ക്കു പാടുണ്ടോ ' അപ്പോൾ ആ ...

നുറങ്ങു കഥ.. ചിന്താ വിഷയം.

     മരമായ മരമൊക്കെ തീർന്നപ്പോൾ ഒരു മുരടനക്കം.      നോക്കുമ്പോൾ കോടാലി ! ' ഇനി ഞാനെന്തു ചെയ്യണം ' അതാണല്ലോ അയാളും ആലോചിക്കുന്നത്.                ---------------------         താന്നിപ്പാട...