ഒരു നിറവുമില്ലാത്തൊരു കൊടിയുണ്ടെനിക്ക് ഒരാവേശവുമില്ലാത്തൊരു കൊതിയുമുണ്ടെനിക്ക് ഏതു നിറം വേണം,കൗതുകം പൂണ്ടൊരു എത്തും പിടിയുമില്ലാ,മ്മനസ്സുമുണ്ടെ നിക്ക് കത്തുവാനൊത്ത കരളുണ്ടെനിക്ക് കര കവിയും പ്രളയത്തിന് കാർമേഘവുമുണ്ട് കത്തിയാളുമ്പോൾ കിടത്തുന്നുടൻ പേമാരി കുത്തൊഴുക്കമർന്നാൽ കത്തുന്നു പിന്നെയും അച്ഛനമ്മമാരുടെ കൊടിയത് തിരയുമ്പോൾ അടുക്കള മൂലയിൽ അഴുക്കിൽ കിടക്കുന്നു എടുത്തു നോക്കുമ്പോൾ അച്ഛനു നിരാശ അടുത്തു പിടിക്കുമ്പോൾ അമ്മയ്ക്കും നിരാശ. ------------------ താന്നിപ്പാടം ശശി. -----------------------